തലശ്ശേരി: മാനന്തവാടിയിൽനിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി സ്കൂട്ടറിലെത്തിയ രണ്ടുപേർ ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി.
ചൊവ്വാഴ്ച വൈകീട്ട് ടൗൺ ഹാളിന് സമീപം ആളെ ഇറക്കുന്നതിനിെടയാണ് സംഭവം. ഡ്രൈവർ ചിറ്റാരിപറമ്പ് സ്വദേശി കക്കോട്ടിൽ പ്രമോദാണ് (53) ആക്രമിക്കപ്പെട്ടത്. സ്കൂട്ടറിലെത്തിയ ധർമടം വെള്ളൊഴുക്ക് സ്വദേശികളാണ് സംഭവത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലുണ്ട്.
അരിക് കൊടുത്തില്ല എന്ന കാരണം പറഞ്ഞാണ് ഹെൽമറ്റ് കൊണ്ട് ഡ്രൈവറെ അടിക്കുകയും ചീത്ത വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. കൈയേറ്റത്തിനിെട ഡ്രൈവറുടെ മൊബൈൽ ഫോൺ താഴെ വീണ് തകർന്നു. 18,000 രൂപയുടെ നഷ്ടമുണ്ട്. ബസിെൻറ ഇൻഡിക്കേറ്ററും തകർന്നു. മാനന്തവാടിയിൽനിന്ന് തലശ്ശേരിയിലെത്തിയ ശേഷം തിരികെ പൈതൽമലയിലേക്ക് പോകേണ്ടതായിരുന്നു ബസ്. അക്രമത്തെത്തുടർന്ന് ട്രിപ് മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.