തലശ്ശേരി: കുട്ടിമാക്കൂൽ സംഭവത്തിൽ പരാതിക്കാരൻ രാജൻതന്നെയാണെന്ന് കോൺഗ്രസ് തലശ്ശേരി നേതൃത്വം. ചെറിയ സംഭവം വലുതാക്കി ചിത്രീകരിച്ച് മുതലെടുപ്പ് നടത്തിയതാണെന്ന രാജെൻറ പ്രസ്താവന കോൺഗ്രസ് തള്ളി.
രാജനെ മർദിച്ചതിനെ ചോദ്യം ചെയ്യാൻ അദ്ദേഹത്തിെൻറ മക്കളായ രണ്ടുപേർ കുട്ടിമാക്കൂലിലെ സി.പി.എം ഓഫിസിൽ പോയിരുന്നു.
ഈ ദിവസം മക്കളെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
ധർണ സമര ഉദ്ഘാടന സ്ഥലത്തേക്ക് വരുകയായിരുന്ന കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ രാജെൻറ മക്കളെയും കൈക്കുഞ്ഞിനെയും റിമാൻഡ് ചെയ്ത വിവരം അറിഞ്ഞപ്പോൾ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
സി.പി.എം സർക്കാറിെൻറ ദലിത് പീഡന നയത്തിനെതിരെ തലശ്ശേരിയിലും തിരുവനന്തപുരത്തും നിരവധി സമര പരിപാടികളും സംഘടിപ്പിച്ചു. തുടർന്ന് പട്ടികജാതി പട്ടികവർഗ കമീഷന് മുമ്പാകെ തിരുവനന്തപുരത്ത് കേസ് നടത്തി.
തിരുവനന്തപുരത്ത് കേസിനെത്തുന്ന രാജനും കുടുംബത്തിനും കെ.പി.സി.സിയുടെ വാഹനവും സ്റ്റാഫും താമസസൗകര്യവും ഏർപ്പെടുത്തി. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആവശ്യമായ സാമ്പത്തിക സഹായവും നൽകി.
രാജൻ ഇന്ദിരാജി സൊസൈറ്റിയിൽ ഡയറക്ടറായിരുന്നു. രാജനും ഭാര്യക്കും മകൾക്കും ലഭിച്ച ജോലികൾ കോൺഗ്രസ് പാർട്ടിയുടെ സഹായത്തോടെയായിരുന്നു. ലഭിച്ച കാര്യങ്ങൾക്ക് നന്ദി പറയാതെ പുതിയ സി.പി.എം ബന്ധത്തിന് ന്യായീകരണം കണ്ടെത്താൻ രാജൻ കള്ളപ്രചാരണം നടത്തുകയാണ് -കോൺഗ്രസ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.