തലശ്ശേരി: തലശ്ശേരി മേഖലയിലെ തീരപ്രദേശങ്ങളിലടക്കം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ മലമ്പനി നിയന്ത്രിക്കുന്നതിനായി ആരോഗ്യവിഭാഗം നടപടി തുടങ്ങി. രോഗം പരത്തുന്ന കൊതുകുകൾ പെരുകുന്നത് തടയാൻ തീരപ്രദേശങ്ങളിലടക്കമുള്ള ആഴം കുറഞ്ഞ കിണറുകളിൽ ഗപ്പി മത്സ്യം നിക്ഷേപിക്കുകയും കിണറുകളും ജലസംഭരണികളും കൊതുക് വല ഉപയോഗിച്ച് സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്.
തലശ്ശേരി നഗരസഭ, ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രം, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് എന്നിവയുടെ നേതൃത്വത്തിലാണ് ഉൗർജിത മലമ്പനി നിയന്ത്രണ പരിപാടി ആരംഭിച്ചത്. തലശ്ശേരി മേഖലയിൽ മലമ്പനി വ്യാപകമാകുന്നതായി കഴിഞ്ഞ ദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
ആേരാഗ്യ വിഭാഗം നടത്തിയ പരിേശാധനയിൽ അനോഫിലിസ് കൊതുകുകളുടെ സാന്നിധ്യം വ്യാപകമാകുന്നതായി കണ്ടെത്തുകയും ചെയ്തു.
കിണറുകളിലും മറ്റ് ജലാശയങ്ങളിലുമാണ് കൊതുകുകൾ പെരുകുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിലും തദ്ദേശീയരിലും മലമ്പനി വ്യാപകമാകുന്നതായാണ് വിവരം. തീരദേശ മേഖലയിലാണ് കൊതുകുകളുടെ സാന്നിധ്യം കൂടുതലുള്ളത്.
മലമ്പനി നിയന്ത്രണത്തിെൻറ ഭാഗമായി വെള്ളിയാഴ്ച ചാലിൽ പി.എച്ച്.സി പരിസരത്ത് കാമ്പയിൻ സംഘടിപ്പിച്ചു. നഗരസഭാംഗം െഎറിൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ചാലിൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഒാഫിസർ ഡോ. കെ.പി. ഹാരിസ് അധ്യക്ഷത വഹിച്ചു.
നഗരസഭാംഗങ്ങളായ ടെൻസി നോമിസ്, ജിഷ ജയചന്ദ്രൻ, ചാലിൽ സെൻറ്പീറ്റേഴ്സ് ചർച്ച് വികാരി ഫാ. ലോറൻസ്, ഡി.വി.സി യൂനിറ്റ് അസി. എൻറമോളജിസ്റ്റ് രമേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.