തലശ്ശേരി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ കെ.പി.സി.സി മുന്‍ എക്സി.അംഗം മമ്പറം ദിവാകരനെതിരെ ആക്രമണം, സംഭവത്തിൽ ആറു കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിെൻറ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനിടെയാണ് കൈയേറ്റം.
കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരനുമായി അടുപ്പമുള്ള വി.സി. പ്രസാദ്, സന്ദീപ് കോടിയേരി, പവിത്രന് കടവത്തൂര്‍, വിജിത്ത് ഇല്ലത്ത്താഴെ, സാജിദ് പെരിങ്ങാടി, ഫൈസല്‍ കടവത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് തലശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കസേര എടുത്ത് അടിക്കുകയും അസഭ്യം പറയുകയും ചെയ്തതായും മമ്പറം ദിവാകരന് പറഞ്ഞു. ഇന്ദിരാഗാന്ധി ആശുപത്രിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മെംബര്മാരല്ലാത്തവര് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനെത്തിയത് ചോദ്യം
ചെയ്തപ്പോഴാണ് കൈയേറ്റം. വ്യാജതിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് സുധാകര ഗ്രൂപ് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുന്നതായും ആരോപണമുണ്ട്. ഡിസംബര്‍ അഞ്ചിനാണ് ആശുപത്രി തെരഞ്ഞെടുപ്പ്. മമ്പറം ദിവാകരന് നയിക്കുന്ന പാനലും േകാൺഗ്രസിെൻറ ഔദ്യോഗിക പാനലും തമ്മിലാണ് മത്സരം. മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിെൻറ പേരില്‍ കഴിഞ്ഞ ഞായറാഴ്ച കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.