തലശ്ശേരി: കോപ്പാലം റൂട്ടിലോടുന്ന ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. ഈങ്ങയിൽപീടിക ഒനിയൻ സ്കൂളിെൻറ സമീപത്ത് താമസിക്കുന്ന സവാദാണ് (26) പിടിയിലായത്. ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയ ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു.
ഇൻസ്പെക്ടർ ലതീഷിെൻറ നിർദേശത്തെത്തുടർന്ന് സബ് ഇൻസ്പെക്ടർമാരായ ടി.എം. വിപിൻ, ജയൻ എന്നിവരുടെ നേതൃത്വത്തിൽ നിരവധി സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലാകുകയായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ സുഭാഷ്, എം. വിജിത്ത്, റീന എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് എസ്.ഐ വിപിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.