തലശ്ശേരി: മാവോവാദി കബനീദളം നേതാവ് സാവിത്രി എന്ന രജിതയെ (33) ജില്ല സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ജനുവരി ഒന്നു വരെ പേരാവൂർ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തേ പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറന്റ് പ്രകാരം തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഉത്തരവ്.
കേളകം പൊലീസിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ സാവിത്രിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ബോധിപ്പിച്ച് പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി.കെ. രാമചന്ദ്രൻ മുഖേന നൽകിയ അപേക്ഷയെ തുടർന്നായിരുന്നു നടപടി.
2020 ഫെബ്രുവരിയിൽ ആറളം പൊലീസ് പരിധിയിലെ ആറളം ഫാം ബ്ലോക്കിലെ വീട്ടിൽ കയറി മാവോവാദിയാണെന്ന് പരിചയപ്പെടുത്തി ഭീഷണിയിൽ ഭക്ഷണസാധനങ്ങൾ വാങ്ങിയെന്ന കേസിലെ തെളിവെടുപ്പാണ് ലക്ഷ്യം.
കഴിഞ്ഞ നവംബർ 10നാണ് സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ടിലെ മധൂർ വനം വകുപ്പ് ചെക് പോസ്റ്റിനടുത്താണ് മാവോവാദി കേന്ദ്ര കമ്മിറ്റി അംഗം ബി.ജി. കൃഷ്ണമൂർത്തിയും സാവിത്രിയും എ.ടി.എസ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.