തലശ്ശേരി: ചെന്നൈയില്‍ നവംബര്‍ നാലു മുതല്‍ 16വരെ നടക്കുന്ന ഹോക്കി ഇന്ത്യ സീനിയര്‍ മെന്‍ നാഷനല്‍ ചാമ്പ്യന്‍ഷിപ്പില്‍ 18 അംഗ കേരള ഹോക്കി ടീമിനെ പാതിരിയാട് സ്വദേശി എം. നിഷാന്ത് നയിക്കും. കെ.യു. അക്ഷയ്, എന്‍.എസ്. അരുണ്‍ എന്നിവര്‍ ഗോള്‍ കീപ്പര്‍മാരാകും. ജി.ബി. ശ്രീദേവ്, എം.കെ. നാഫിഹ്, എസ്. മുഹമ്മദ് ഇജാസ്, കെ. ശ്രിജില്‍, സി.കെ. അന്‍ഷാദ്, കെ. മുഹമ്മദ് സിയാസ്, പി. പ്രേംകുമാര്‍, കെ.കെ. ഷുഹൈബ് അക്സര്‍, പ്രജ്വല്‍ രവി ബിജ്വാദ്, വിട്ടല്‍ കലേഷ്യാനി, എസ്. അഖില്‍, മോഹിത്ത് കുഷ്വാഹ, റിഷാബ് ആനന്ദ് കുഷവാ, ടെസ് വിന്, വിജു, ടി.കെ. സാദിഖ് എന്നിവരാണ് മറ്റു താരങ്ങള്‍. ആദ്യ മത്സരമായ നാലിന് കേരള ഹോക്കി ടീം ഉത്തര്‍പ്രദേശ് ഹോക്കി ടീമിനെ നേരിടും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജമ്മുകശ്മീര്‍, ഡല്‍ഹി എന്നീ ടീമുകളെ നേരിടും. മുന്‍ ഇന്ത്യന്‍ ഹോക്കി താരം ബിബിന്‍ ഫെര്‍ണാണ്ടസ് ടീം കോച്ചും തലശ്ശേരി സ്വദേശി തഫ് ലിം മാണിയാട്ട് ടീം മാനേജറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.