തലശ്ശേരി: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നഗരത്തിൽ നിർമാണം പൂർത്തിയായ ടേക്ക് എ ബ്രേക്ക് കെട്ടിടം പ്രവർത്തന സജ്ജമാകുന്നു. പുതിയ ബസ് സ്റ്റാൻഡ് സദാനന്ദ പൈ കമ്പനി ജങ്ഷനിലാണ് യാത്രക്കാര്‍ക്ക് വിശ്രമിക്കാൻ നഗരസഭ ഇരുനില കെട്ടിടം നിര്‍മിച്ചത്.
സെന്‍ട്രല്‍ ഫിനാന്‍സ് കമീഷന് ടൈഡ് ഫണ്ടില്‍ നിന്നും 50 ലക്ഷം വിനിയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കും ഒന്നാം നിലയില്‍ പുരുഷന്മാര്ക്കുമായി ആകെ 32 ശുചിമുറികളുണ്ട്. കൂടാതെ വിശ്രമമുറി, ക്ലോക്ക് റൂം, കഫ്റ്റീരിയ എന്നിവയുമുണ്ട്.
തലശ്ശേരി റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും നടന്ന് എത്താവുന്ന ദൂരമായതിനാനാല് ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉൾപ്പെടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനും സാധനങ്ങള്‍ സൂക്ഷിക്കാനും ഇത് ഉപകാരപ്രദമാകും. ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടം നിര്‍മിച്ചത്.
കെട്ടിടം ഈമാസം അവസാനത്തോടെ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കെട്ടിടം നിർമാണം മാസങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഉദ്ഘാടനം നീളുകയായിരുന്നു.
തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപവും ടേക്ക് എ ബ്രേക്ക് കെട്ടിടം നിര്‍മിക്കുന്നുണ്ട്. ഇതിന്റെ പ്രവൃത്തിയും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.