തലശ്ശേരി: തലശ്ശേരി മേഖലയില്‍ പൊലീസും ബോംബ് സ്ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലില്‍ ബോംബ് നിര്‍മിക്കാനുപയോഗിക്കുന്ന സ്ഫോടക വസ്തുക്കളും പഴകിയ ആയുധവും കണ്ടെത്തി. തലശ്ശേരി നഗരസഭ പരിധിയിലെ കുയ്യാലി ബസ്സ്റ്റോപ്പിന് സമീപം ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
സ്ഫോടനത്തിന് ഉപയോഗിക്കുന്ന സൾഫർ, അമോണിയം നൈട്രേറ്റ്, ഗുണ്ടുകൾ എന്നിവയാണ് കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുട്ടിമാക്കൂലിൽ നടത്തിയ പരിശോധനയിലാണ് ഒരു വാൾ കണ്ടെത്തിയത്.ജില്ല പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാഷ്ട്രീയ പാർട്ടി കേന്ദ്രങ്ങളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. സ്ഫോടക വസ്തുക്കളും ആയുധവും തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാവിലെയാണ് തിരച്ചിൽ തുടങ്ങിയത്. കുയ്യാലി, കാവുംഭാഗം, കൊളശ്ശേരി, തയ്യില്‍ സ്കൂള്‍ പരിസരം, ഊരാങ്കോട്ട്, കുട്ടിമാക്കൂല്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലയില്‍ രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യം മുന്നില്‍കണ്ടാണ് പരിശോധന കര്‍ശനമാക്കിയത്. പൊന്ന്യം ചൂളയിൽ ബോംബ് നിർമാണത്തിനിടെ മൂന്ന് സി.പി.എം പ്രവർത്തകർക്ക് കഴിഞ്ഞയാഴ്ച ഗുരുതരമായി പരിക്കേറ്റിരുന്നു. ഇൗ സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് രാഷ്ട്രീയപാർട്ടി ശക്തി കേന്ദ്രങ്ങളിൽ തിരച്ചിൽ വ്യാപകമാക്കിയത്.
ജില്ലയിൽ പൊന്ന്യം, കതിരൂർ ഉൾെപ്പടെയുളള മറ്റു സ്ഥലങ്ങളിലും നേരത്തേ തിരച്ചിൽ നടത്തിയിരുന്നു. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടി േകന്ദ്രങ്ങളിൽ വ്യാപക സംഘർഷത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് രഹസ്യാേന്വഷണ വിഭാഗം നൽകിയ റിപ്പോർട്ട്.
ബോംബ് നിർമാണത്തിന് പലയിടത്തും ഒളിത്താവളങ്ങളുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും തിരച്ചിൽ ഉൗർജിതമാക്കാനാണ് തീരുമാനം. സി.ഐ കെ. സനല്‍കുമാര്‍, പ്രിന്‍സിപ്പല്‍ എസ്.ഐ സി. രാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തലശ്ശേരി മേഖലയിൽ തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.