തലശ്ശേരി: ധർമടം പഞ്ചായത്തിലെ മേലൂരിൽ വീടിനോട് ചേർന്നുള്ള അടുക്കളയും വർക്ക് ഏരിയയും തകർന്നു.ഒന്നാം വാർഡിൽ മേലൂർ കലാമന്ദിരത്തിനടുത്ത കുറുവേക്കണ്ടി പ്രഭാകരന്റെ മണലിൽ വീടിനാണ് നാശനഷ്ടം നേരിട്ടത്. ഓടിട്ട പഴയ വീടാണിത്. പ്രഭാകരൻ തനിച്ചാണ് ഇവിടെ താമസം.
വ്യാഴാഴ്ച ഉച്ചക്ക് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് അടുക്കളയുടെയും വർക്ക് ഏരിയയുടെയും മേൽക്കൂര പെട്ടെന്ന് നിലംപൊത്തിയത്. ശബ്ദം കേട്ട ഉടൻ പ്രഭാകരൻ പുറത്തേക്ക് മാറിയതിനാൽ അപകടം പറ്റിയില്ല.
ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി വീട്ടുടമ പരാതിപ്പെട്ടു.കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പിനടുത്ത കിണവക്കലിൽ വീട് തകർന്നു. പുതിയപുരയിൽ കെ.പി. റഹ്മത്തിന്റെ ഓടുമേഞ്ഞ ഇരുനില വീടാണ് ഭാഗികമായി തകർന്നത്.
വീടിന്റെ അടുക്കളയും സ്റ്റോർമുറിയും കുളിമുറിയും ഉൾപ്പെടുന്ന ഭാഗമാണ് കനത്ത മഴയിൽ തകർന്നത്. അപകടം സംഭവിക്കുമ്പോൾ സമീപത്ത് വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിണവക്കൽ ടൗണിൽ സി.എച്ച് സെന്ററിന് പിൻവശത്തുള്ള വീടാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.