തലശ്ശേരി: ജാമ്യവ്യവസ്ഥയിലെ ഇളവിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന സി.പി.എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വെള്ളിയാഴ്ച തലശ്ശേരിയിൽ സ്വീകരണം നൽകും. റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വൈകീട്ട് അഞ്ചിന് സി.പി.എം ഏരിയ കമ്മിറ്റി നൽകുന്ന സ്വീകരണം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന - ജില്ല നേതാക്കൾ പങ്കെടുക്കും. തലശ്ശേരിയിൽനിന്ന് ജന്മദേശങ്ങളായ കതിരൂർ സി.എച്ച് നഗറിലേക്കും തിരുവങ്ങാട് കുട്ടിമാക്കൂലിലേക്കും സ്വീകരിച്ചാനയിക്കും.
ഫസൽ കേസിൽ ഗുഢാലോചന കുറ്റം ചുമത്തപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും 2012 ജൂൺ 22നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. ഒന്നരവർഷം ജയിലിലും ജാമ്യവ്യവസ്ഥ പ്രകാരം എട്ട് വർഷത്തോളം എറണാകുളം ഇരുമ്പനത്തുമായിരുന്നു. ആഗസ്റ്റ് അഞ്ചിന് ജാമ്യവ്യസ്ഥയിൽ ഹൈകോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേക്കുള്ള മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.