സ​നീ​ഷ്

സനീഷിന് വേണം ഉദാരമതികളുടെ കൈത്താങ്ങ്

ത​ല​ശ്ശേ​രി: ശ്വാ​സ​കോ​ശ​ത്തി​ൽ മു​ഴ വ​ള​രു​ന്ന രോ​ഗം കാ​ര​ണം ശ​രീ​രം ത​ള​രാ​ൻ തു​ട​ങ്ങി​യ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വാ​വ് ചി​കി​ത്സ സ​ഹാ​യ​ത്തി​നാ​യി ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം കാ​ത്തി​രി​ക്കു​ന്നു. കാ​വും​ഭാ​ഗം വാ​വാ​ച്ചി മു​ക്കി​ലെ മാ​മ്പ​യി​ൽ കാ​ട്ടാ​ളി കു​നി​യി​ൽ സ​നീ​ഷി​നെ (30) സ​ഹാ​യി​ക്കാ​ൻ നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ത​ല​ശ്ശേ​രി​യി​ലെ ഒ​രു മെ​റ്റ​ൽ ഷോ​പ്പി​ൽ സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു സ​നീ​ഷ്. രോ​ഗം പി​ടി​മു​റു​ക്കി ആ​രോ​ഗ്യം ക്ഷ​യി​ച്ചു​വ​രു​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ ജോ​ലി​ക്ക് പോ​കാ​നാ​വു​ന്നി​ല്ല. ചെ​റു​പ്പ​ത്തി​ൽ ര​ണ്ട് ത​വ​ണ സ​നീ​ഷി​ന് ഇ​തേ രോ​ഗം പി​ടി​പെ​ട്ടി​രു​ന്നു. അ​ന്നും നാ​ട്ടു​കാ​രാ​ണ് ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി യു​വാ​വി​ന്റെ ജീ​വ​ൻ ര​ക്ഷി​ച്ച​ത്. ഇ​പ്പോ​ൾ വീ​ണ്ടും രോ​ഗം മൂ​ർ​ച്ഛി​ച്ചു തു​ട​ങ്ങി​യ​തി​നാ​ൽ അ​ടി​യ​ന്തര ഓ​പറേ​ഷ​ന് വി​ധേ​യ​നാ​ക്ക​ണം.

എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സി​ക്കു​ന്ന​ത്‌. ഇ​വി​ടെ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച​ത്. ഭാ​രി​ച്ച ചെല​വ് വ​രു​ന്ന​തി​നാ​ൽ ഒ​മ്പ​താം വാ​ർ​ഡ് കൗ​ൺ​സി​ല​ർ പി.​കെ. ബി​ജി​ല ചെ​യ​ർ​മാ​നും വി.​എ​ൻ. ഗി​രീ​ശ​ൻ ക​ൺ​വീ​ന​റും ലി​ജി​ൻ ച​ന്ദ്ര​ൻ ട്ര​ഷ​റ​റു​മാ​യ ക​മ്മി​റ്റി​യാ​ണ് സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി സു​മ​ന​സ്സുക​ളെ സ​മീ​പി​ക്കു​ന്ന​ത്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. സ​നീ​ഷ് സ​ഹാ​യ​ ക​മ്മി​റ്റി അ​ക്കൗ​ണ്ട് ന​മ്പ​ർ: 40707101055104, ഐ.​എ​ഫ്.​എ​സ്.​സി KLGB 0040707, ഫോ​ൺ: 9947291979, 9074020755.

Tags:    
News Summary - Saneesh needs treatment help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.