തലശ്ശേരി: വിജയാഹ്ലാദ പ്രകടനം കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ സി.പി.എം പ്രവർത്തകരെ ധർമടം കിഴക്കേ പാലയാട് കുരുക്ഷേത്രത്തിനടുത്തുെവച്ച് ആക്രമിച്ചു പരിക്കേൽപിച്ച കേസിൽ നാല് സംഘ്പരിവാർ പ്രവർത്തകരെ ധർമടം ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തും സംഘവും അറസ്റ്റ് ചെയ്തു.
കിഴക്കേ പാലയാട് വാഴയിൽ വീട്ടിൽ ടുട്ടു എന്നു വിളിക്കുന്ന ഷിജിൻ പ്രകാശ്, ഹെൽത്ത് സെൻററിനടുത്ത സ്വപ്നാലയത്തിൽ രഖിൽ, ചിറക്കുനി വലിയ മുറ്റത്തിൽ മൃദുൽ എന്ന അപ്പു, പാലയാട് ലബിന നിവാസിൽ ലനീഷ് എന്നിവരാണ് അറസ്റ്റിലായത്.
ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ പ്രതികൾ മരവടി, ഇരുമ്പുവടി എന്നിവ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ ഹാരിസിെൻറ പരാതിയിലാണ് അറസ്റ്റ്.
അക്രമികളിൽ തിരിച്ചറിഞ്ഞ രണ്ടുപേരെ പിടികിട്ടാനുണ്ട്. ബുധനാഴ്ച വൈകീട്ടാണ് സംഭവം. എസ്.ഐ മാരായ രാജേഷ്, രമേശൻ, സിവിൽ പൊലീസ് ഓഫിസർ മീരജ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.