തലശ്ശേരി: ഇനി പുതിയ വേഗവും ദൂരവും ഉയരവും തേടിയുള്ള പോരാട്ടത്തിന്റെ ദിനങ്ങൾ. കൗമാര കായിക കരുത്തിന്റെ മേളയുടെ ത്രസിപ്പിക്കുന്ന നിമിഷങ്ങൾക്ക് തലശ്ശേരി സഗരസഭ സ്റ്റേഡിയം സാക്ഷിയാകും. മൂന്നുദിവസം നീണ്ടുനിൽക്കുന്ന റവന്യൂ ജില്ല സ്കൂൾ കായികമേളക്ക് തിങ്കളാഴ്ച തലശ്ശേരി നഗരസഭ സ്റ്റേഡിയത്തിൽ തുടക്കമാകും. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.എൻ. ബാബു മഹേശ്വരി പ്രസാദ് രാവിലെ 6.15 ന് പതാക ഉയർത്തുന്നതോടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 3000 മീറ്റർ മത്സരങ്ങൾ ആരംഭിക്കും.
തുടർന്ന് ഒമ്പതിന് സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. ട്രാക്ക്-ഫീൽഡ് മത്സരങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പോൾ വാൾട്, ഹർഡിൽസ്, ഹാമർ ത്രോ, ട്രിപ്പിൾ ജംപ്, ഷോട്ട്പുട്ട്, ജാവ് ലിൻ ത്രോ എന്നീ ഇനങ്ങളാണ് നടക്കുക.15 സബ്ജില്ലകളിൽ നിന്നായി 98 ഇനങ്ങളിൽ 2500 മത്സരാർഥികൾ മാറ്റുരക്കും. മത്സത്തിനുള്ള ഒരുക്കങ്ങൾ ഞായറാഴ്ച പൂർത്തിയായി. മത്സരാർഥികൾ സ്റ്റേഡിയത്തിൽ ഞായറാഴ്ച പരിശീലനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.