തലശ്ശേരി: മത്സ്യബന്ധത്തിനിടെ പുറംകടലിൽ കാണാതായ തൊഴിലാളിക്കായി തിരച്ചിൽ തുടരുന്നു. കൊല്ലം പയറ്റുവിള ഇരവിപുരം മണക്കാട് ചേരിയിലെ വി. സുരേഷ് കുമാറിനെയാണ് (55) കടലിൽ കാണാതായത്. തലശ്ശേരിയിൽ നിന്ന് ബോട്ടിൽ മത്സ്യബന്ധനത്തിനുപോയ സുരേഷ് കുമാറിനെ തലായി തീരത്തുനിന്ന് 33 നോട്ടിക്കൽ മൈൽ ദൂരെ പുറംകടലിലാണ് കാണാതായത്.
കോസ്റ്റൽ ഗാർഡിെൻറ തിരച്ചിൽ വെള്ളിയാഴ്ചയും തുടർന്നു. വിവരമറിഞ്ഞ് സുരേഷ് കുമാറിെൻറ സഹോദരനും ബന്ധുക്കളും കഴിഞ്ഞദിവസം തലശ്ശേരിയിലെത്തി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചക്ക് മനാഫിെൻറ ഗാലക്സി ബോട്ടിലാണ് പെട്ടിപ്പാലം കോളനിയിലെ കാർത്തിക്, തിരുവനന്തപുരം സ്വദേശി ബാബു എന്നിവർക്കൊപ്പം സുരേഷ് കുമാറും ചാലിൽ ചർച്ച് കോമ്പൗണ്ടിലെ റോയ് ബാബു ഡിക്രൂസും കടലിൽ പോയത്. അന്ന് രാത്രി 10ഒാടെ കടലിൽ വലയിട്ട് എല്ലാവരും ബോട്ടിൽ കിടന്നുറങ്ങി.
പിറ്റേദിവസം പുലർച്ച മൂന്നോടെ ഉറക്കമുണർന്നപ്പോൾ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. ഡിക്രൂസിെൻറ പരാതിയിലാണ് തലശ്ശേരി തീരദേശ പൊലീസ് കേസെടുത്തത്. പരാതിക്കാരൻ ഉൾപ്പെടെ അന്ന് ബോട്ടിൽ ഉണ്ടായിരുന്നവരെ മുഴുവൻ പേരെയും വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു.
സുരേഷ് കുമാറിെൻറ തിരോധാനത്തിൽ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് പറഞ്ഞു. പുലർച്ച പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനിടെ അബദ്ധത്തിൽ കടലിൽ വീണതാവാമെന്നാണ് നിഗമനം. കോവിഡ് പശ്ചാത്തലത്തിൽ ലോക്ഡൗണായതുമുതൽ സുരേഷ് കുമാർ തലശ്ശേരിയിൽ തന്നെയായിരുന്നു താമസം.
വല്ലപ്പോഴുമാണ് നാട്ടിൽ പോകാറുള്ളത്. കറുത്ത് ഒത്ത പൊക്കമുള്ളയാളാണ് സുരേഷ് കുമാർ. ഇയാളുടെ വയറ്റിൽ ശസ്ത്രക്രിയ ചെയ്ത അടയാളമുണ്ട്. വെള്ളയും നീലയും കലർന്ന കള്ളി ഷർട്ടാണ് മത്സ്യബന്ധനത്തിന് പോകുേമ്പാൾ ധരിച്ചിരുന്നത്. സുരേഷ് കുമാറിനെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് തലശ്ശേരി േകാസ്റ്റൽ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.