തലശ്ശേരി: മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല ഫുട്ബാൾ സീനിയർ സൂപ്പർ ഡിവിഷൻ ലീഗ് ചാമ്പ്യൻഷിപ്പിൽ യങ് ചാലഞ്ചേഴ്സ് മയ്യിലും കണ്ണൂർ ബ്രദേഴ്സ് ക്ലബും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയുടെ രണ്ടാം മിനിറ്റിൽ കണ്ണൂർ ബ്രദേഴ്സിന്റെ ആദ്യഗോൾ പിറന്നു. ബ്രദേഴ്സിന് വേണ്ടി മധ്യമുന്നേറ്റ താരം ഹസ്ബീറാണ് ലക്ഷ്യം കണ്ടത്. പത്താം മിനിറ്റിൽ യങ് ചാലഞ്ചേഴ്സ് മയ്യിലിന് വേണ്ടി മുന്നേറ്റതാരം അതുൽ ഗോൾ നേടിയപ്പോൾ 44ാം മിനിറ്റിൽ കണ്ണൂർ ബ്രദേഴ്സിനുവേണ്ടി ഇടതു മുന്നേറ്റ താരം അഫ്രീദി ലീഡുയർത്തി.
ആദ്യ പകുതിയിൽ 2-1 എന്ന നിലയിൽ കണ്ണൂർ ബ്രദേഴ്സ് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ മത്സരത്തിന്റെ 50ാമത് മിനിറ്റിൽ മയ്യിലിനുവേണ്ടി അതുൽ രണ്ടാമതും വലയിലേക്ക് ലക്ഷ്യം കണ്ടു. ഇരു ടീമുകളും രണ്ട്വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. (2- 2). യങ് ചാലഞ്ചേഴ്സ് മയ്യിലിനുവേണ്ടി ഇരട്ടഗോളുകൾ നേടിയ അതുൽ മികച്ച താരത്തിനുള്ള അവാർഡിന് അർഹനായി. ഞായറാഴ്ച കണ്ണൂർ എസ്.എൻ കോളജ് ജിംഖാന എഫ്.സി കണ്ണൂരിനെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.