തലശ്ശേരി: ലോക അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് സഹോദരിമാർ. സി.ആർ.ടി കണ്ണൂർ ജില്ല ടീം നടത്തിയ അറബി ക്വിസിൽ ഒന്നാം സ്ഥാനവും കെ.ടി.ആർ വ്ലോഗ് സംസ്ഥാന തലത്തിൽ നടത്തിയ അറബി ഭാഷ ക്വിസിൽ രണ്ടാം സ്ഥാനവും കടവത്തൂർ ദാറുസലാമിലെ നിദാ റമീസ് നേടി. കെ.എ.ടി.എഫ് സംസ്ഥാന തലത്തിൽ നടത്തിയ അറബിക് ഓപൺ ക്വിസിൽ നാഫിഅ ഫാത്വിമ മുഴുവൻ മാർക്കോടെ രണ്ടാം സ്ഥാനം നേടി.
കുറ്റിപ്പുറം എം.ഇ.എസ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിനിയാണ് നാഫിഅ ഫാത്വിമ. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ് നിദാ റമീസ്. കടവത്തൂർ ദാറുസലാമിലെ റമീസ് മാസ്റ്ററുടെയും കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ സുലൈഖ ടീച്ചറുടെയും മക്കളാണ്.
സ്കൂൾ കലാമേളകളിലും അറബിക് ക്വിസ് മത്സരങ്ങളിലും കഥാരചന, കവിതാരചന, കവിതാലാപനം എന്നിവയിലും നിരവധി തവണ ജില്ല, സംസ്ഥാനതല അവാർഡുകൾ നേടിയിട്ടുണ്ട്. ലോക്ഡൗൺ കാലയളവിൽ നടത്തിയ നിരവധി ഓൺലൈൻ മത്സരങ്ങളിലും നിദാ റമീസ് വിജയം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.