കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു

ത​ല​ശ്ശേ​രി: കോ​ടി​യേ​രി -മാ​ട​പ്പീ​ടി​ക പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ അ​മൃ​ത് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടു​ത്തെ ജ​ല​വി​ത​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സ്ഥ​ലം എം.​എ​ൽ.​എ എ.​എ​ൻ. ഷം​സീ​റി​ന്റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് മൂ​ന്നു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​നു​ള്ള ഭ​ര​ണാ​നു​മ​തി​യാ​യി.

കോ​ടി​യേ​രി മേ​ഖ​ല​യി​ലെ ആ​റു വാ​ർ​ഡു​ക​ളാ​ണ് ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ക. മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ഭാ​ഗ​മാ​യ സാം​ബ​വ കോ​ള​നി​യു​ടെ സ​മീ​പ​ത്ത് 20 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 13 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ടാ​ങ്കും വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള കു​ള​വും നി​ർ​മി​ക്കും.

കോ​ഴി​ക്കോ​ടു​നി​ന്ന് സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​ർ, എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ, അ​സി. എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ആ​റു വാ​ർ​ഡു​ക​ളും സ​ന്ദ​ർ​ശി​ക്കു​ക​യും ടാ​ങ്ക് പോ​യ​ന്റും വി​ത​ര​ണ ലൈ​നും നി​ർ​ണ​യി​ച്ചി​ട്ടു​ണ്ട്. പൊ​തു​വാ​ച്ചേ​രി, മാ​ട​പ്പീ​ടി​ക, പു​ന്നോ​ൽ, ഈ​സ്റ്റ് പു​ന്നോ​ൽ, കൊ​മ്മ​ൽ​വ​യ​ൽ, ന​ങ്ങാ​റ​ത്ത് പീ​ടി​ക എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​തും ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കു​ക.

നി​ല​വി​ൽ ആ​റു വാ​ർ​ഡു​ക​ളി​ലും പ്രാ​ദേ​ശി​ക കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലൂ​ടെ ജ​ലം ല​ഭി​ക്കു​ന്നു​ണ്ട്. മൂ​ന്നു സോ​ണു​ക​ൾ തി​രി​ച്ചാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നു മു​ത​ൽ 10 വ​രെ വാ​ർ​ഡു​ക​ൾ സി ​സോ​ണി​ലും 13, 16, 17, 18, 19 വാ​ർ​ഡു​ക​ൾ എം ​സോ​ണി​ലും 31 മു​ത​ൽ 36 വ​രെ​യു​ള്ള വാ​ർ​ഡു​ക​ൾ കെ ​സോ​ണി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ് കെ ​സോ​ൺ.

Tags:    
News Summary - Solving drinking water supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.