ത​ല​ശ്ശേ​രി ഒ.​വി റോ​ഡി​ൽ ആ​ളു​ക​ളെ ക​യ​റ്റാ​നാ​യി നി​ർ​ത്തി​യി​ട്ട ബ​സ്

തലശ്ശേരി ഒ.വി റോഡിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

ത​ല​ശ്ശേ​രി: ഒ.​വി റോ​ഡി​ൽ എ​ൻ.​സി.​സി റോ​ഡ് ക​വ​ല​യി​ൽ ബ​സു​ക​ൾ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും യാ​ത്ര ത​ട​സ്സ​ത്തി​നും വ​ഴി​യൊ​രു​ക്കു​ന്നു.

ഏ​റെ തി​ര​ക്കേ​റി​യ​തും എ​ന്നാ​ൽ, ഇ​ടു​ങ്ങി​യ​തു​മാ​ണ് ഒ.​വി റോ​ഡ്. എ​ൻ.​സി.​സി റോ​ഡി​ൽ തി​രി​യു​ന്നി​ട​ത്താ​ണ് സ്വ​കാ​ര്യ ബ​സു​ക​ൾ അ​ന​ധി​കൃ​ത​മാ​യി അ​ഞ്ചും പ​ത്തും മി​നി​റ്റു​ക​ൾ നി​ർ​ത്തി​യി​ട്ട് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന​ത്. യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​ത് വ​രെ ബ​സു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​വു​ന്നു.

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ൾ​ക്കും ഇ​ത് ഒ​രു​പോ​ലെ ദു​രി​ത​മാ​വു​ക​യാ​ണ്. ഇ​വി​ടെ ബ​സ് നി​ർ​ത്തി​യി​ടു​ന്ന​ത് കാ​ര​ണം സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ റോ​ഡ് ക്രോ​സ് ചെ​യ്യാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.

ബ​സി​ന്റെ മ​റ​വി​ലൂ​ടെ റോ​ഡ് ക്രോ​സ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കു​തി​ച്ചു​വ​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നങ്ങ​ൾ​ക്കും ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ​പെ​ട്ട് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ട​യാ​കു​ന്ന​തും പ​തി​വാ​ണ്.

ക​ണ്ണൂ​ർ, അ​ഞ്ച​ര​ക്ക​ണ്ടി, മ​മ്പ​റം ചി​റ​ക്കു​നി, പാ​റ​പ്രം തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് ഇ​വി​ടെ ആ​ളു​ക​ളെ ക​യ​റ്റാ​ൻ നി​ർ​ത്തി​യി​ടു​ന്ന​ത്. പ​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ എ​ൻ.​സി.​സി റോ​ഡി​ൽ ബ​സി​റ​ങ്ങി​യാ​ണ് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും മ​റ്റും കാ​ൽ​ന​ട​യാ​യി പോ​കു​ന്ന​ത്. ഒ.​വി റോ​ഡി​ൽ ബ​സു​ക​ൾ അ​ന​ധി​കൃ​ത​മാ​യി നി​ർ​ത്തി​യി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ആ​ദ്യ​മൊ​ക്കെ ക​വ​ല​യി​ൽ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര​ന്റെ സേ​വ​ന​മു​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ൾ പൊ​ലീ​സി​ന്‍റെ സേ​വ​ന​മി​ല്ല. ന​ഗ​ര​സ​ഭ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യു​ണ്ടെ​ങ്കി​ലും എ​ല്ലാം കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. ഇ​ട​ക്ക് യോ​ഗം ചേ​ർ​ന്ന് തീരു​മാ​ന​മെ​ടു​ക്കു​ന്ന​ത​ല്ലാ​തെ ഫ​ല​ത്തി​ൽ ഒ​ന്നും ന​ട​ക്കു​ന്നി​ല്ല. .സ്കൂ​ൾ തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ പോ​ലും ട്രാ​ഫി​ക് പൊ​ലീ​സി​നെ പ്ര​ധാ​ന ക​വ​ക​ളി​ലൊ​ന്നും കാ​ണാ​റി​ല്ല.

പൊ​ലീ​സ് അ​നാ​സ്ഥ​യാ​ണ് ബ​സു​ക​ളു​ടെ അ​ന​ധി​കൃ​ത സ്റ്റോ​പ്പു​ക​ൾ വ്യാ​പ​ക​മാ​യ​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Stopping of buses on Thalassery OV road causes traffic jam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.