തലശ്ശേരി: 21ന് കോണോര്‍വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന തലശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി തെരുവോര സര്‍ക്കസ് സംഘടിപ്പിച്ചു.
തലശ്ശേരി കടല്‍പാലത്തിന് സമീപം പിയർ റോഡിലാണ് നാടിന്റെ സാംസ്കാരിക ചരിത്രം പറയുന്ന രീതിയില്‍ വ്യത്യസ്ഥ പ്രചരണ പരിപാടി ഒരുക്കിയത്. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉൾപ്പെടെയുള്ളവർ സർക്കസ് കാണാനെത്തി. ജെമിനി സര്‍ക്കസിലെ കലാകാരന്മാരായ സൂരജ് (നേപ്പാള്‍), പവന്‍കുമാര്‍ (ബംഗാള്‍), സിമന്റോ (അസം), ശിവം (രാജസ്ഥാന്), ധര്‍മ (മൈസൂരു), മാര്‍ക്ക് (ഉടോപ്യ), അല്ലു ( ഉടോപ്യ), മഹേഷ് കുമാര്‍ (ബീഹാര്‍) എന്നിവരാണ് കടല്‍പ്പാലത്ത് സര്‍ക്കസിന്റെ വിസ്മയക്കാഴ്ച ഒരുക്കിയത്. നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി 17, 18, 19 തീയതികളില്‍ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫ്ലാഷ് മോബും അവതരിപ്പിക്കും. തലശ്ശേരി കോഓപറേറ്റിവ് നഴ്സിങ് കോളജിലെയും തിരുവങ്ങാട് എച്ച്.എസ്.എസിലെയും മൂന്നു ടീമുകളാണ് ഫ്ലാഷ് മോബ് അവതരിപ്പിക്കുക. 18 ന് വൈകീട്ട് നാലിന് തലശ്ശേരി നഗരത്തില്‍ വര്‍ണാഭമായ വിളംബര റാലി നടക്കും.
ഇതേദിവസം വൈകീട്ട് തലശ്ശേരിയില്‍ സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും അരങ്ങേറും. 19ന് വൈകിട്ട് നാലിന് തലശ്ശേരി കടല്‍പ്പാലത്ത് വിവിധ ബേക്കറി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ മെഗാകേക്ക് നിര്‍മാണവും ചിത്രകാര കൂട്ടായ്മയും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.