തലശ്ശേരി: ഞായറാഴ്ച ലോക്ഡൗൺ സമാന നിയന്ത്രണമുളളതിനാൽ ഒറ്റപ്പെട്ട ഹോട്ടലുകൾ മാത്രമേ നഗരത്തിൽ തുറന്നുള്ളൂ. എന്നാൽ, യാത്രക്കാർ ആരുംതന്നെ ഭക്ഷണം കിട്ടാതെ വലയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.
ഉച്ച യാത്രക്കിടയിൽ വാഹനം കൈകാട്ടി നിർത്തി നൂറുകണക്കിന് ആളുകളുടെ വിശപ്പകറ്റി ഡി.വൈ.എഫ്.ഐ- ഐ.ആർ.പി.സി വളന്റിയർമാർ. 350 പേർക്കുള്ള പൊതിച്ചോറുമായാണ് ഞായറാഴ്ച രംഗത്തിറങ്ങിയത്. വാഹന യാത്രികർക്ക് മാത്രമല്ല, ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവർ ഭക്ഷണമെത്തിച്ചു.
ഡി.വൈ.എഫ്.ഐ തലശ്ശേരി മേഖല കമ്മിറ്റിയും ഐ.ആർ.പി.സി സോണൽ കമ്മിറ്റിയും ചേർന്നാണ് ഈ സദുദ്യമം നടത്തിയത്. സി. വത്സൻ, സി.പി.എം. നൗഫൽ, സി. സമീർ എന്നിവരുടെ നേതൃത്വത്തിൽ വളന്റിയർമാരായ വത്സൻ, ഷാജിർ, മഹറൂഫ്, സബാദ്, ജിതിൻ, ആര്യ, ശ്വേത, വിജിഷ, അനശ്വര എന്നിവർ വിതരണം നടത്തി.
പടം..... തലശ്ശേരി ടൗണിൽ വാഹനത്തിൽ പൊതിച്ചോറ് നൽകുന്ന ഡി.വൈ.എഫ്.ഐ-ഐ.ആർ.പി.സി വളന്റിയർമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.