തലശ്ശേരി: ഇന്ന് നവംബർ 14, കുട്ടികളുടെ വിശേഷദിവസം. സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനമാണ് ശിശുദിനമായി ആഘോഷിക്കുന്നത്. കുട്ടികളുടെ പ്രിയങ്കരനായ നെഹ്റു മൺമറഞ്ഞ് വർഷങ്ങൾ പലതായെങ്കിലും അദ്ദേഹത്തിെൻറ ജീവൻതുടിക്കുന്ന ഒരു ഒാർമചിത്രം തലശ്ശേരിയിലുണ്ട്. തലശ്ശേരി-കണ്ണൂർ ദേശീയപാതയിൽ ജില്ല കോടതിക്കും കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിനുമിടയിലുളള കല്യാണി നിവാസ് എന്ന ഇരുനില വീടിെൻറ കോലായയുടെ ചുവരിലാണ് ഇൗ അപൂർവ ചിത്രം. യാത്രക്കിടയിൽ ചില്ലിട്ട് തൂക്കിയിട്ട ഇൗ ഫോേട്ടായിൽ ഒന്ന് കണ്ണുടക്കാത്തവരുണ്ടാവില്ല. ബ്ലാക്ക് ആൻഡ് ൈവറ്റ് ഫോേട്ടായിലെ പൂർണകായ രൂപം പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറതാണെന്ന് ദൂരക്കാഴ്ചയിൽ തന്നെ വ്യക്തമാവും.
ഫോട്ടായിലെ കൗതുകം
ഉടുപ്പിൽ റോസാപ്പൂ തിരുകി സുസ്മേര വദനനായിരിക്കുന്ന ചാച്ചാജിയല്ല ഇത്. സംഗീതസദസ്സിൽ മൃദംഗം വായിക്കുകയാണെന്നായിരുന്നു ചിത്രം കണ്ടവരുടെയെല്ലാം ധാരണ. എന്നാൽ, സംഗതി അങ്ങനെയല്ല. 1955 ജനുവരി, ചെന്നൈ ആവടിയിൽ എ.െഎ.സി.സി സമ്മേളനം നടക്കുന്ന വേദി. ഇന്ത്യൻ നാഷനൽ കോൺഗ്രസിൽ സോഷ്യലിസം നടപ്പാക്കുന്നതിനെക്കുറിച്ചാണ് ചർച്ച. പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവായിരുന്നു അവതാരകൻ. വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നതിനിടയിൽ മുൻനിരയിലുളള പ്രതിനിധികളിൽ പലരും ഉറക്കത്തിലായി.
ഇത് ശ്രദ്ധയിൽപ്പെട്ട് പ്രകോപിതനായ നെഹ്റു അടുത്തുണ്ടായിരുന്ന ഉരുളൻ തലയണ അവരെ എറിയാൻ േനാക്കി. ഒറ്റ നിമിഷം മാത്രം, സ്ഥലത്തുണ്ടായിരുന്ന പ്രമുഖ ഫ്രീലാൻസ് ഫോ േട്ടാഗ്രാഫർ ഇ.വി. രാമസ്വാമിയുടെ കാമറയിൽ ഇൗ ദൃശ്യം പതിഞ്ഞു. നിലത്ത് മെത്തയൊരുക്കി അതിലായിരുന്നു അന്ന് കോൺഗ്രസ് സമ്മേളനങ്ങളെല്ലാം നടന്നിരുന്നത്. ചരിത്രത്തിലിടംപിടിച്ച ഇൗ ചിത്രത്തിന് പിന്നാലെ ദേശീയ-അന്തർദേശീയ അവാർഡുകൾ ഫോട്ടാഗ്രാഫർ ഇ.വി. രാമസ്വാമിയെ തേടിയെത്തി.
ഫോട്ടാ തലശ്ശേരിയിലേക്ക്
തലശ്ശേരിക്കാരനായ ഗ്രേറ്റ് ബോംബെ സർക്കസ് ഉടമ കെ.എം. ബാലഗോപാലെൻറ അടുത്ത സുഹൃത്തായിരുന്നു ഫോട്ടാഗ്രാഫർ ഇ.വി. രാമസ്വാമി. തെൻറ കാമറയിൽ പതിഞ്ഞ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ അപൂർവ ഫോേട്ടായുടെ അസ്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് പ്രിൻറ് രാമസ്വാമി ബാലഗോപാലന് ഒരു വൈമനസ്യവും കൂടാതെ കൈമാറുകയായിരുന്നു. അങ്ങനെ ഫോ േട്ടാ തലശ്ശേരിയിലെ കല്യാണി നിവാസിലെത്തി. 1960ലാണ് കല്യാണി നിവാസ് നിർമിച്ചത്. സർക്കസുമായുളള ഉൗരുചുറ്റലിനിടയിലാണ് ബാലഗോപാൽ കോയമ്പത്തൂർ സ്വദേശിയായ രാമസ്വാമിയുമായി സൗഹൃദത്തിലായത്. കോൺഗ്രസ് കുടുംബമാണ് ഇദ്ദേഹത്തി െൻറത്. എ.കെ.ജിയും ഇ.എം.എസും എ.കെ. ആൻറണിയുമടക്കമുളളവർ വീട്ടിൽ വന്നപ്പോൾ ജവഹർലാൽ നെഹ്റുവിെൻറ ഫോ േട്ടാ കണ്ട് വിസ്മയിച്ചത് ബാലഗോപാലെൻറ മകൻ അഡ്വ. കെ.എം. പ്രദീപ് നാഥിന് ഇന്നും ഒാർമയുണ്ട്. തലശ്ശേരി ബാറിലാണ് പ്രദീപ് നാഥ് പ്രാക്ടിസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.