തലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് മുനിസിപ്പൽ ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ വീണ്ടും അപകടക്കെണി. കോംപ്ലക്സിെൻറ രണ്ടാം നിലയിൽ സീലിങ്ങിലെ സിമൻറ് കട്ടകൾ വീണ്ടും അടർന്നുവീഴാൻ തുടങ്ങി. പ്രസ്ഫോറം വരാന്തക്ക് മുന്നിലാണ് വലിയ സിമൻറ് കട്ട തിങ്കളാഴ്ച രാവിലെ അടർന്നുവീണത്. നിരവധി ആളുകൾ കടന്നുപോകുന്ന വഴിയിലാണ് അപകടം.
സി. മോഹൻ ചാർേട്ടഡ് അക്കൗണ്ടൻറ് ഒാഫിസിലേക്ക് ജീവനക്കാരും പുറമെ നിന്നെത്തുന്നവരും പോകുന്ന തിരക്കുള്ള സമയത്താണ് സിമൻറ് കട്ട ഇളകിവീണത്. ഇത് ആരുടെയെങ്കിലും തലയിലാണ് വീണതെങ്കിൽ മരണം വരെ സംഭവിക്കാമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിെല താെഴയും മുകളിലുമുളള പല ഭാഗങ്ങളിലായി ഇതുപോലെ സിമൻറ് കട്ടകൾ ഇളകിവീണിരുന്നു. ഭാഗ്യം കൊണ്ട് തലനാരിഴക്കാണ് പലരും പരിക്കേൽക്കാതെ രക്ഷെപ്പട്ടത്.
മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുളളതാണ് തലശ്ശേരി നഗരമധ്യത്തിലെ ഇൗ കെട്ടിടം. ഇറിഗേഷൻ ഒാഫിസ്, മുനിസിപ്പൽ ഹെൽത്ത് ഒാഫിസ്, ബാങ്കുകൾ, ചാർേട്ടഡ് അക്കൗണ്ടൻറ്സ് ഒാഫിസുകൾ, ഡെൻറൽ ക്ലിനിക്, തുണിക്കടകൾ, തയ്യൽക്കടകൾ, പ്രസ്ഫോറം, പത്രങ്ങളുടെ സബ് ഒാഫിസുകൾ, അഭിഭാഷകരുടെ ഒാഫിസുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയൊക്കെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. മഴക്കാലത്ത് കെട്ടിടത്തിൽ ചോർച്ച പതിവാണ്. നേരേത്ത കെട്ടിടത്തിെൻറ തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ, മറ്റു ഭാഗങ്ങളിലാണ് ഇപ്പോൾ സിമൻറ് കട്ടകൾ ഇളകിവീഴുന്നത്. തിങ്കളാഴ്ച അപകടമുണ്ടായ ഭാഗത്ത് മുനിസിപ്പൽ ജീവനക്കാരെത്തി മുളെകട്ടി താങ്ങ് നൽകിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.