പൊലീസ് കസ്റ്റഡിയിലെടുത്ത ബസ് ഉടമക്ക് വിട്ടുനല്‍കുന്നില്ലെന്ന്

ത​ല​ശ്ശേ​രി: അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബ​സ് ഉ​ട​മ​ക്ക് വി​ട്ടുന​ല്‍കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ത​ല​ശ്ശേ​രി​യി​ല്‍നി​ന്ന് ഇ​രി​ട്ടി മാ​ട്ട​റ​യി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്ന മൂ​ണ്‍ഷാ ബ​സാ​ണ് ക​തി​രൂ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മാ​ട്ട​റ​യി​ല്‍നി​ന്നും ത​ല​ശ്ശേ​രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ല്‍ പൊ​ന്ന്യം നാ​യ​നാ​ര്‍ റോ​ഡി​ന് സ​മീ​പം ബ​സ് പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ചി​രു​ന്നു. നി​സ്സാ​ര അ​പ​ക​ട​മാ​യി​ട്ടും ഓ​ട്ടോ​ഡ്രൈ​വ​റും യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളും പ്ര​കോ​പി​ത​രാ​യി ബ​സ് ഡ്രൈ​വ​റെ ബ​സി​നു​ള്ളി​ല്‍ ക​യ​റി മ​ര്‍ദി​ച്ചു. ബ​സി​ന്റെ ചി​ല്ലും ത​ക​ര്‍ത്തു.

സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​ര്‍ മാ​ലൂ​ര്‍ സ്വ​ദേ​ശി ബി​ജു (36) പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടി. ഇ​തേ തു​ട​ര്‍ന്നാ​ണ് ബ​സ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​പ​ക​ടം നേ​രി​ട്ടാ​ല്‍ നി​യ​മ​പ്ര​കാ​രം മോ​ട്ടോ​ര്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന്ന് പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞാ​ല്‍ വാ​ഹ​നം വി​ട്ടു​ന​ല്‍ക​ണം. എ​ന്നാ​ല്‍, ബ​സ് വി​ട്ടുന​ല്‍കാ​നോ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ മ​റു​പ​ടി ന​ല്‍കാ​നോ പൊ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ത​ല​ശ്ശേ​രി പ്രൈ​വ​റ്റ് ബ​സ് ഓ​പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് കെ. ​വേ​ലാ​യു​ധ​ന്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. സെ​ക്ര​ട്ട​റി കെ. ​ഗം​ഗാ​ധ​ര​ന്‍, ട്ര​ഷ​റ​ര്‍ കെ. ​പ്രേ​മ​ൻ, കെ.​കെ. പ്രേ​മാ​ന​ന്ദ​ന്‍, കെ.​കെ. ജി​ന​ച​ന്ദ്ര​ന്‍, ടി.​പി. പ്രേ​മ​നാ​ഥ​ന്‍, കെ. ​ദ​യാ​ന​ന്ദ​ന്‍, എ​ന്‍.​ആ​ര്‍. വി​ജ​യ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - That the bus taken into police custody will not be released to the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.