മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ എ​സ്.​ടി.​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് എം.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പി​യ​ർ റോ​ഡ്‌ അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​നം; ത​ല​ശ്ശേ​രി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്

ത​ല​ശ്ശേ​രി: മ​ത്സ്യ -മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് പി​യ​ർ റോ​ഡി​ൽ ക​ട​ൽ​പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് മാ​ർ​ച്ച്.

മ​ത്സ്യ-മാം​സ മാ​ർ​ക്ക​റ്റ് സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റുക​ണ​ക്കി​നാ​ളു​ക​ളാ​ണ് ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. ന​ഗ​ര​സ​ഭ ഓ​ഫി​സ് ഗേ​റ്റി​ൽ മാ​ർ​ച്ച് പൊ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ ത​ള്ളു​മാ​യി. എം.​ജി റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ്സ​വു​മു​ണ്ടാ​യി.

ത​ല​ശ്ശേ​രി മൊ​ത്ത മ​ത്സ്യ -മാം​സ മാ​ർ​ക്ക​റ്റി​ലേ​ക്ക് വ്യാ​പാ​രാ​വ​ശ്യ​ത്തി​ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ദി​വ​സ​വും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ പു​ല​ർ​ച്ച മൂ​ന്നു​വ​രെ പി​യ​ർ റോ​ഡ് ക​ട​ൽ​പ്പാ​ലം പ​രി​സ​ര​ത്ത് റോ​ഡ് അ​ട​ച്ചി​ടാ​നാ​ണ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ശ​നി​യാ​ഴ്ച തീ​രു​മാ​നി​ച്ച​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന്റെ വി​യോ​ജ​ന​ക്കു​റി​പ്പോ​ടെ കൗ​ൺ​സി​ൽ യോ​ഗം പ്ര​മേ​യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മൊ​ത്ത മ​ത്സ്യ മാ​ർ​ക്ക​റ്റ് ഇ​വി​ടെ​നി​ന്ന് നീ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്.

മു​നി​സി​പ്പ​ൽ ഭ​ര​ണ​സ​മി​തി​യു​ടെ ഒ​ളി അ​ജ​ണ്ട ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് റോ​ഡ് അ​ട​ച്ചി​ടാ​നു​ള്ള തീ​രു​മാ​ന​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

രാ​വി​ലെ പ​ത്ത​ര​യോ​ടെ ക​ട​പ്പു​റ​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് ന​ഗ​രം ചു​റ്റി ന​ഗ​ര​സ​ഭ ഓ​ഫി​സി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. റോ​ഡ് അ​ട​ച്ചി​ടാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ തീ​രു​മാ​നം ശ​ക്തി​യു​ക്തം എ​തി​ർ​ക്കു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

മാ​ർ​ച്ചി​ന് ശേ​ഷം ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ എ​സ്.​ടി.​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് എം.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൈ​സ​ൽ പു​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് മാ​റോ​ളി, ടി. ​രാ​ഘ​വ​ൻ, റ​ഷീ​ദ് ത​ലാ​യി, കെ. ​ഹ​ക്കീം, പാ​ല​ക്ക​ൽ അ​ല​വി, സാ​ജി​ദ് കോ​മ​ത്ത്, ഹം​സ​കോ​യ, കെ. ​ഷാ​ന​വാ​സ്, ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ​ഷീ​ർ പാ​റ​പ്രം സ്വാ​ഗ​ത​വും നൗ​ഷാ​ദ് കാ​യ്യ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - The decision to close the Pier Road; March To Thalassery Municipality Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.