തലശ്ശേരി: ആശുപത്രിയിലെ കുളിമുറിയിൽ ഒളികാമറ ഉപയോഗിച്ച് യുവതിയുടെ ദൃശ്യം പകർത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് നരവൂരിലെ റസിയ മഹലിൽ യു. അഫ്നാസിനെയാണ് (38) തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി ജോസ്ഗിരി ആശുപത്രിയിൽ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ആശുപത്രിയിൽ കുട്ടികളുമായി ചികിത്സക്കെത്തിയതായിരുന്നു യുവതി.ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് യുവതി കുട്ടികളുമായി ചികിത്സയിലുണ്ടായിരുന്നത്.
വാർഡിലെ കുളിമുറിയിൽ കുളിക്കാൻപോയ സമയത്ത് യുവാവ് തൊട്ടടുത്ത കുളിമുറിയിലെ ചുവരിന്റെ മുകൾഭാഗത്തുകൂടി മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ബഹളംകേട്ട് ആശുപത്രിയിലുണ്ടായിരുന്നവരാണ് യുവാവിനെ കൈയോടെ പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് യുവാവിനെതിരെയുള്ള കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.