തലശ്ശേരി: പാലയാട് ഗവ. ബേസിക് ട്രെയിനിങ് സ്കൂളിൽ 1983ൽ അധ്യാപക പരിശീലനത്തിനായി ചേർന്ന് ടി.ടി.സി കഴിഞ്ഞിറങ്ങിയവർ 36 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടി.
മലപ്പുറത്തുനിന്നുള്ള ഹമീദ്, കോഴിക്കോട് നിന്നുള്ള റുഖിയ, വയനാട്ടിൽനിന്നുള്ള മോളി എന്നിവർക്ക് പുറമെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരടക്കം 26 പേരാണ് തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചത്. മുൻ അധ്യാപകൻ വി.എ. രാമാനുജൻ ഉദ്ഘാടനം ചെയ്തു.
കെ. അശോകൻ അധ്യക്ഷത വഹിച്ചു. വി. പ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. ഈ വർഷം വിരമിക്കുന്നവരെ ആദരിച്ചുകൊണ്ട് പ്രേമാനന്ദ്, ജയൻ, ശൈലജ, ശ്രീലത, മോളി ശ്രീധരൻ, ഉഷ, റുഖിയ എന്നിവർ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ മൊയ്തീൻ, തോമസ്, വിജയകൃഷ്ണൻ, മറിയക്കുട്ടി, രാധാമണി, അസ്ഗർ, ഹാജറ, എം. ബാലകൃഷ്ണൻ, അബ്ദുസ്സലാം, സരസ്വതി, അബ്ദുൽ ഹമീദ്, അനിത, അഷ്റഫ്, കെ. ബാലകൃഷ്ണൻ എന്നിവർ അനുഭവങ്ങൾ പങ്കിട്ടു. കൺവീനർ സി. ശശീന്ദ്രൻ സ്വാഗതവും വി.വി. ശാലിനിദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.