തലശ്ശേരി: പഴനിയിൽ യുവതി പീഡനത്തിനിരയായ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടാം ഭർത്താവിെൻറ മൊഴിയനുസരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. യുവതിയും ഭർത്താവും തലശ്ശേരിയിലെത്തിയിട്ട് മൂന്നുമാസം മാത്രമേയായുള്ളൂ. കണ്ണൂർ റൂറൽ എസ്.പി ആർ. ഇളങ്കോയുടെ മേൽനോട്ടത്തിലാണ് പ്രാഥമികാന്വേഷണം തുടങ്ങിയത്. പ്രതികളെ പിടികൂടാൻ തമിഴ്നാട് പൊലീസിെൻറ സഹായവും വേണ്ടിവരും.
തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഒരു ലോഡ്ജിൽ മൂന്നുമാസമായി താമസിച്ചുവന്ന സേലം കിള്ളിക്കുറിച്ചിയിലെ 40 കാരിയാണ് തീർഥാടനത്തിനിടെ, പഴനിയിലെ സ്വകാര്യ ലോഡ്ജിൽ നിർഭയ മോഡൽ ക്രൂര പീഡനത്തിനിരയായത്. ജനനേന്ദ്രിയത്തിൽ ബീയർ കുപ്പി കൊണ്ട് ആക്രമിച്ചതായും വൈദ്യപരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്വകാര്യഭാഗങ്ങളിൽ സാരമായി ക്ഷതമേറ്റിരുന്നു. നേരത്തേ വിവാഹിതയായ യുവതിക്ക് ആ ബന്ധത്തിൽ രണ്ടു മക്കളുണ്ട്. ഇവർ കിള്ളിക്കുറിച്ചിയിൽ ബന്ധുക്കൾക്കൊപ്പമാണ് കഴിയുന്നത്.
ആദ്യ ഭർത്താവ് വർഷങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം തന്നെക്കാൾ പ്രായക്കുറവുള്ള സുഹൃത്തുമൊത്താണ് യുവതി ജീവിക്കുന്നത്. കൂലിപ്പണിക്കായി കേരളത്തിലെത്തിയ ഇരുവരും നേരത്തേ എറണാകുളം ഭാഗത്താണ് താമസിച്ചിരുന്നത്. പിന്നീട് പരിചയക്കാർക്കൊപ്പം തലശ്ശേരിയിലെത്തി. ആദ്യം മാടപ്പീടിക ഭാഗത്തും പിന്നീട് കുയ്യാലിക്കടുത്തും വാടകക്ക് താമസിച്ചുവരുന്നതിനിടയിലാണ് കഴിഞ്ഞമാസം പഴനിയിൽ ദർശനത്തിന് പോയത്. അവശനിലയിൽ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് കൂട്ടിരിക്കുന്ന രണ്ടാം ഭർത്താവിൽനിന്നും പൊലീസ് കമീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.