തലശ്ശേരി: താരത്തിളക്കത്തിൽ പിണറായി പെരുമയുടെ പത്താം ദിവസം പ്രഭാപൂരം. സിനിമ താരം ടൊവിനോ തോമസ് പെരുമ വേദിയില്‍ തിങ്കളാഴ്ച വിശിഷ്ടാതിഥിയായെത്തി കാണികളുടെ ഹൃദയം കവര്‍ന്നു. നിറഞ്ഞ ഹര്‍ഷാരവത്തോടെയും ചൂളംവിളികളോടെയും കാണികള്‍ താരത്തെ വരവേറ്റു.
പിണറായി പെരുമയുടെ സാംസ്കാരിക പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം ഭദ്രദീപം കൊളുത്തി ടൊവിനോ തോമസ് നിര്‍വഹിച്ചു. സംഘാടക സമിതിയുടെ ഉപഹാരമായി മുത്തപ്പൻ തിരുവപ്പനയുടെ ശിൽപം ഫെസ്റ്റിവല്‍ ഡയറക്ടര്‍ സൂര്യകൃഷ്ണ മൂര്‍ത്തി ടൊവിനോ തോമസിന് കൈമാറി. പിണറായി പെരുമയുടെ ഇൻസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യൽ മത്സരത്തിൽ വിജയിയായ അഞ്ജനയെ അനുമോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ കക്കോത്ത് രാജൻ, ഒ.വി. ജനാർദനൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.യു. ബാലകൃഷ്ണന്‍ സ്വാഗതവും വളന്റിയര്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. സുധീര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചലച്ചിത്ര പിന്നണി ഗായകന്‍ ബിജുനാരായണന്‍ നയിച്ച ഗാനമേള അരങ്ങേറി. ആസ്വാദകരെ സംഗീതത്തിന്‍റെ കുളിര്‍മഴയിലാറാടിച്ച സംഗീതപരിപാടിയില്‍ ഗായകരായ രാജലക്ഷ്മി, നസീര്‍ മിന്നലെ, ലൗലി ജനാര്‍ദനന്‍, ജാനകി നായര്‍, വിഷ്ണുവര്‍ദ്ധന്‍, സരിത റാം, സുബീഷ് എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ചൊവ്വാഴ്ച ഫ്ലവേര്‍സ് ടെലിവിഷന്‍ പരിപാടിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ ബാല-കൗമാരതാരങ്ങളുടെ ഗാനമേള രംഗത്തെത്തും. ഗായകരായ സീതാലക്ഷ്മി, വൈഷ്ണവി പണിക്കര്‍, റിച്ചു, കൗശിക്, ശ്രീഹരി, പ്രാര്‍ഥന, ആവണി, ശിഖ, നിഖില്‍ രാജ് എന്നിവര്‍ ഗാനാലാപനം നടത്തും. പിണറായിയില്‍ പ്രത്യേകം തയാറാക്കിയ തുറന്ന വേദിയിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.