തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റ് എടുക്കാനും പെടാപ്പാട്. മലയോര മേഖലയിൽനിന്നടക്കമുള്ള യാത്രക്കാർ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനിൽ റിസർവേഷൻ ടിക്കറ്റെടുക്കാൻ എത്തുന്നവർ ദീർഘസമയം കമ്പ്യൂട്ടർ റിസർവേഷൻ സെൻററിൽ ക്യൂനിന്ന് തളരുകയാണ്. രണ്ട് കൗണ്ടറുകൾ നിലവിലുണ്ടെങ്കിലും ഒന്നു മാത്രമാണ് പ്രവർത്തിക്കുന്നത്. സ്ത്രീകളടമുള്ളവർ ഈ ക്യൂവിൽ നിന്നു വേണം ടിക്കറ്റെടുക്കാൻ.
പ്രായമുള്ളവർക്കായി പ്രത്യേക സംവിധാനമൊന്നും ഇവിടെയില്ല. അരമണിക്കൂറിലേറെ ക്യൂവിൽനിന്നാൽ മാത്രമാണ് ടിക്കറ്റ് ലഭിക്കുക. ടിക്കറ്റിനായി പൂരിപ്പിക്കേണ്ട ഫോറവും ഈ ക്യൂവിനിടയിൽനിന്നുവേണം ചോദിച്ചുവാങ്ങാൻ. ഇടുങ്ങിയ സ്ഥലത്ത് ഒന്നോ, രണ്ടോ പേർക്ക് ഫോറം പൂരിപ്പിക്കാൻ മാത്രമേ സൗകര്യമുള്ളൂ. ഫോറം പൂരിപ്പിക്കാൻ കൈയിൽ പേനയില്ലെങ്കിൽ വലഞ്ഞതുതന്നെ. ഇവിടെയുള്ള ഇരിപ്പിടങ്ങളും തുരുമ്പെടുത്ത് നാശമായിരിക്കുകയാണ്.
രാവിലെ മുതൽ ഉച്ചവരെയുള്ള സമയങ്ങളിലാണ് റിസർവേഷൻ കൗണ്ടറിൽ തിരക്കനുഭവപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളടക്കം കൗണ്ടറിൽ എത്തുന്നുണ്ടെങ്കിലും ഇവിടെ യാത്രക്കാരുടെ സുരക്ഷക്കായി ആർ.പി.എഫിെൻറ സേവനം ലഭിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വരുമാനത്തിൽ ഏറെ മുന്നിലാണെങ്കിലും യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന കാര്യത്തിൽ തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഏറെ പിറകിലാണ്. ആശുപത്രിയിലേക്ക് പോകേണ്ട രോഗികളടക്കമുള്ളവരാണ് ഇതിെൻറ ദുരിതമനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.