പച്ചക്കറി ബങ്ക് കൈമാറ്റം; തലശ്ശേരി നഗരസഭ കൗൺസിലിൽ ബഹളം, കൈയാങ്കളി

ത​ല​ശ്ശേ​രി: ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ലു​ണ്ടാ​യ ബ​ഹ​ള​വും വാ​ക്കേ​റ്റ​വും കാ​ര​ണം ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സം​ഘ​ർ​ഷം. ബി.​ജെ.​പി അം​ഗ​ങ്ങ​ൾ കൈ​യേറ്റം ചെ​യ്തു​വെ​ന്നാ​രോ​പി​ച്ച് ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബ് ത​ല​ശ്ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

മ​ർ​ദ​ന​മേ​റ്റ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബ്

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​ണ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ച്ച​ക്ക​റി ബ​ങ്ക് അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് കൈ​മാ​റ്റം ചെ​യ്യു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ജ​ണ്ട​യി​ലു​ള വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ബി.​ജെ.​പി- സി.​പി.​എം അം​ഗ​ങ്ങ​ൾ കൊ​മ്പു​കോ​ർ​ത്ത​ത്. 46/3119 ന​മ്പ​ർ ബ​ങ്കി​ന്റെ നി​ല​വി​ലു​ള്ള ലൈ​സ​ൻ​സി​യാ​യ ഇ.​എം. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് 2022 ജ​നു​വ​രി ആ​റി​ന് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​ബ​ങ്കി​ന്റെ ലൈ​സ​ൻ​സ് അ​വ​കാ​ശം ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും പേ​രി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കു​ടും​ബം അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

പ​ച്ച​ക്ക​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന ബ​ങ്കി​ന്റെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന വി​ഷ​യം പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ട​സ്സ​വാ​ദം ഉ​ന്ന​യി​ച്ച് ബി.​ജെ.​പി അം​ഗ​ങ്ങ​ളാ​യ കെ. ​ലി​ജേ​ഷും കെ. ​അ​ജേ​ഷും രം​ഗ​ത്തെ​ത്തി​യ​ത്. ച​ർ​ച്ച നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്‌ അ​ജ​ണ്ട വ​ലി​ച്ചു​കീ​റി​യെ​റി​ഞ്ഞ്‌ ലി​ജേ​ഷും അ​ജേ​ഷും കൗ​ൺ​സി​ൽ ഹാ​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ കൗ​ൺ​സി​ല​ർ​മാ​രു​മാ​യി ഉ​ട​ക്കി​യ​ത്. സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബു​മാ​യി ബി.​ജെ.​പി അം​ഗ​ങ്ങ​ൾ ക​യ​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ ഭ​ര​ണ​പ​ക്ഷ​ത്തെ മ​റ്റ് കൗ​ൺ​സി​ല​ർ​മാ​ർ എ​ഴു​ന്നേ​റ്റെ​ത്തി ബി.​ജെ.​പി അം​ഗ​ങ്ങ​ളു​മാ​യി ഒ​ച്ച വെ​ക്കു​ക​യും ഉ​ന്തും ത​ള്ളു​മാ​യി. ഇ​തി​നി​ട​യി​ൽ പൊ​ലീ​സും ന​ഗ​ര​സ​ഭ​യി​ലെ​ത്തി. ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ബ​ങ്ക്‌ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക്‌ ന​ൽ​കു​ന്ന​ത്‌ മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണോ​യെ​ന്ന കെ. ​ലി​ജേ​ഷി​ന്റെ ചോ​ദ്യ​ത്തി​ന്‌ മ​റു​പ​ടി ല​ഭി​ച്ചി​ല്ലെ​ന്ന്‌ പ​റ​ഞ്ഞു​ള്ള വാ​ക്കേ​റ്റ​മാ​ണ്‌ കൈ​യാ​ങ്ക​ളി​യി​ൽ അ​വ​സാ​നി​ച്ച​ത്‌. കൈ​യ്യാ​ങ്ക​ളി​ക്കി​ട​യി​ൽ ടി.​സി. അ​ബ്ദു​ൽ ഖി​ലാ​ബി​ന്റെ ഷ​ർ​ട്ട് വ​ലി​ച്ചു​കീ​റി​യ​താ​യും പ​രാ​തി​യു​ണ്ട്.

ബ​ങ്ക് കൈ​മാ​റ്റം ധ​ന​കാ​ര്യ സ്റ്റാ​ൻഡിങ് ക​മ്മി​റ്റി കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്‌​ത​താ​ണ്. ക​മ്മി​റ്റി അം​ഗ​മാ​യ കെ. ​ലി​ജേ​ഷ്‌ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​കോ​പ​ന​പ​ര​മാ​യി സം​സാ​രി​ക്കു​ന്ന​ത്‌ കൃ​ത്യ​മാ​യ രാ​ഷ്‌​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്ന്‌ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി പി​ന്നീ​ട് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. നാ​ടി​ന്റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട്‌ പോ​കു​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും അ​ത്‌ കൈയാ​ങ്ക​ളി​യാ​യി മാ​റ്റു​ക​യും ചെ​യ്യു​ന്ന​ത്‌ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൻ പ​റ​ഞ്ഞു.

ബി.​ജെ.​പി അം​ഗ​ങ്ങ​ളു​ടെ അ​തി​ക്ര​മ​ത്തി​ൽ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ​ക്ക്‌ മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു. സി. ​സോ​മ​ൻ, കെ ​എം. ശ്രീ​ശ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശാരീരിക വൈകല്യമുളള ആൾക്ക് അനുവദിച്ച ബങ്കിന്റെ കാര്യത്തിൽ സി.പി.എം നേതാക്കൾക്കായി നിയമം ലംഘിക്കുകയാണെന്ന് ബി.ജെ.പി നഗരസഭാംഗം കെ. ലിജേഷ് ആരോപിച്ചു. 2021 ഓടെ ബങ്കിന്റെ ലൈസൻസ് കാലാവധി പൂർത്തിയായിക്കഴിഞ്ഞു.

ഇത് 2024വരെ നിലനിർത്തി. ഇത് ക്രമപ്പെടുത്താൻ വേണ്ടി കൗൺസിലിൽ അജണ്ടയായി വരുകയാണ് ചെയ്തത്. ഇതിനെയാണ് ബി.ജെ.പി എതിർത്തത്. സി.പി.എം നേതാക്കൾക്ക് കച്ചവടം നടത്താൻ നിയമങ്ങളെല്ലാം കാറ്റിൽ പറത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vegetable bunk exchange; Conflict in Thalassery Municipal Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.