തലശ്ശേരി: ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി കടൽ വഴിയുള്ള അനധികൃത മദ്യകടത്തും മയക്കുമരുന്നുകളുടെ വിപണനവും തടയുന്നതിന് തലശ്ശേരി എക്സൈസ് റേഞ്ചും തീരദേശ പൊലീസും സംയുക്തമായി രംഗത്തിറങ്ങി. തലായി മത്സ്യബന്ധന തുറമുഖത്തുനിന്ന് പുറപ്പെട്ട് പുറംകടലിൽ പട്രോളിങ് നടത്തി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ഹരീഷ് കുമാർ, പ്രിവന്റിവ് ഓഫിസർ ടി. സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. ബൈജേഷ്, പി. ബഷീർ, ടി.കെ. പ്രദീഷ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജെസ്ന ജോസഫ്, കോസ്റ്റൽ പൊലീസ് എ.എസ്.ഐ മാരായ എൻ. ഷീജി, സൗജിത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ രതീശൻ, കോസ്റ്റൽ വാർഡൻ സുഹാസ്, സ്രാങ്ക് അംജിത് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.