തലശ്ശേരി: ധർമടം കിഴക്കെ പാലയാട് ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ അക്രമസംഭവത്തിൽ ധർമടം പൊലീസ് കേസെടുത്തു. സി.പി.എം, ബി.ജെ.പി പ്രവർത്തകർക്കെതിരെയും ഇരുവിഭാഗത്തിൽപെട്ട കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. എസ്.ഐ മഹേഷ് കണ്ടമ്പേത്തിെൻറ പരാതിയിലാണ് കേസ്. അക്രമത്തിൽ എസ്.ഐക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആഹ്ലാദ പ്രകടനത്തിനിടെ ധർമടം കിഴക്കെ പാലയാട് അക്രമമുണ്ടായത്. ഇരുവിഭാഗവും തമ്മിൽ പ്രകടനമായെത്തി ഉന്തും തള്ളും കല്ലേറും നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.