കൊ​ല്ല​പ്പെ​ട്ട വി​ഷ്ണു പ്രി​യ, പ്ര​തി ശ്യാം​ജി​ത്ത്

വിഷ്‌ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്‌താരം പൂർത്തിയായി

ത​ല​ശ്ശേ​രി: പ്ര​ണ​യനൈ​രാ​ശ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി വി​സ്‌​താ​രം അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ്‌ ജ​ഡ്‌​ജി എ.​വി. മൃ​ദു​ല മു​മ്പാ​കെ പൂ​ർ​ത്തി​യാ​യി.

പാ​നൂ​രി​ന​ടു​ത്ത വ​ള്ള്യാ​യി ക​ണ്ണ​ച്ച​ൻ​ക​ണ്ടി വീ​ട്ടി​ൽ വി​ഷ്‌​ണു​പ്രി​യ​യെ (23) കി​ട​പ്പു​മു​റി​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ 49 സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ചു. 102 രേ​ഖ​ക​ളും 40 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. കൊ​ല​പാ​ത​ക​ത്തി​ന്‌ ആ​യു​ധം വാ​ങ്ങി​യ ക​ട​യി​ലെ​യും പാ​നൂ​രി​ന​ടു​ത്ത വ​ള്ള​ങ്ങാ​ട്‌ സ​ബ്‌ ട്ര​ഷ​റി​ക്ക​ടു​ത്ത്‌ കൂ​ടി പ്ര​തി ക​ട​ന്നു​പോ​വു​ന്ന​തി​ന്റെ​യും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി പ​രി​ശോ​ധി​ച്ചു.

സി.​സി.​ടി.​വി ദൃ​ശ്യം സ്‌​ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ്‌ സാ​ക്ഷി​ക​ളെ വി​സ്‌​ത​രി​ച്ച​ത്‌. പ്ര​തി ഉ​പ​യോ​ഗി​ച്ച മോ​ട്ടോ​ർ ബൈ​ക്കും കോ​ട​തി ഹാ​ളി​ൽ എ​ത്തി​ച്ചു. 2022 ഒ​ക്‌​ടോ​ബ​ർ 22ന്‌ ​രാ​വി​ലെ 11.47 നാ​ണ് കേ​സി​നാ​ധാ​ര​മാ​യ സം​ഭ​വം. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ സു​ഹൃ​ത്തു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി വി​ഷ്‌​ണു​പ്രി​യ​യെ വെ​ട്ടിക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്റെ വി​രോ​ധ​ത്തി​ൽ മാ​ന​ന്തേ​രി താ​ഴെ​ക​ള​ത്തി​ൽ വീ​ട്ടി​ൽ എ. ​ശ്യാം​ജി​ത്ത് (25) കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ്‌ കേ​സ്‌. ത​ല​ക്ക​ടി​ച്ചു വീ​ഴ്‌​ത്തി​യ ശേ​ഷം ക​ഴു​ത്തി​ന് വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പാ​നൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഫാ​ർ​മ​സി​സ്‌​റ്റാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട വി​ഷ്‌​ണു​പ്രി​യ.

കൊ​ല​പാ​ത​കം ന​ട​ക്കു​മ്പോ​ൾ യു​വ​തി വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു. അ​ച്ഛ​ന്റെ അ​മ്മ മ​രി​ച്ച​തി​നാ​ൽ അ​മ്മ​യും സ​ഹോ​ദ​രി​യും ആ ​വീ​ട്ടി​ലാ​യി​രു​ന്നു. മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ നി​ന്ന്‌ ഇ​റ​ങ്ങി​യ യു​വാ​വ്‌ വീ​ട്ടി​ലേ​ക്ക്‌ ക​യ​റി​പ്പ്പോ​ന്ന​ത്‌ ക​ണ്ട​താ​യി അ​യ​ൽ​വാ​സി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്‌. അ​റ​സ്‌​റ്റി​ലാ​യ​ത്‌ മു​ത​ൽ പ്ര​തി ശ്യാം​ജി​ത്ത്‌ ജു​ഡീ​ഷ്യൽ ക​സ്‌​റ്റ​ഡി​യി​ലാ​ണ്‌.

90 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച കേ​സി​ലാ​ണ്‌ പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​വി​സ്‌​താ​രം പൂ​ർ​ത്തി​യാ​യ​ത്‌. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ കെ. ​അ​ജി​ത്ത് കു​മാ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Vishnu-Priya-murder-Prosecution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.