തലശ്ശേരി: മഴ ശക്തമായതോടെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ മുങ്ങി സർവിസ് റോഡുകളും വീടുകളും. തലശ്ശേരി-മാഹി ബൈപാസില്‍ നിന്നുള്ള വെള്ളത്തിന്റെ ശക്തമായ ഒഴുക്കുകാരണം വീടുകളിലും സര്‍വിസ് റോഡുകളിലും വെള്ളം കയറി യാത്രക്കാരും പ്രദേശവാസികളും ദുരിതത്തിലായി.
ബൈപാസിൽ വെള്ളം ഒഴുക്കാനുള്ള പൈപ്പ് പലയിടങ്ങളിലും പൂര്‍ണമായി സ്ഥാപിച്ചിട്ടില്ല. ഗ്രില്ല് ഉപയോഗിച്ച് തുളച്ച ദ്വാരത്തിലൂടെ വെള്ളം ശക്തിയായി താഴേക്ക് പതിക്കുകയും പൈപ്പിൽ കൂടി മഴവെള്ളം അതിവേഗം ഒഴുകിവരികയും ചെയ്യുന്ന സ്ഥിതിയാണ്.
പൈപ്പ് സ്ഥാപിക്കാത്ത ഭാഗങ്ങളില്‍നിന്ന് വെള്ളം കുത്തിയൊലിച്ച് വീടിന്റെ മതില് തകര്‍ന്നിരുന്നു. ബൈപാസില്‍നിന്ന് എരഞ്ഞോളി ചോനാടത്ത് ഇറങ്ങാനുള്ള സര്‍വിസ് റോഡിന് സമീപത്തെ സരയുവില്‍ ടി.എം. ഹരീന്ദ്രന്റെ വീടിന്റെ ചെങ്കല്ല് ഉപയോഗിച്ച് നിര്‍മിച്ച മതിലാണ് തിങ്കളാഴ്ച തകര്‍ന്നത്.
വെള്ളം ഒഴുകിപോകാനുള്ള അശാസ്ത്രീയ നിര്‍മാണമാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. വെള്ളക്കെട്ടിൽ മതിലിടിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.