തലശ്ശേരി: യുവാക്കളുടെ കൂട്ടായ്മയിൽ എരഞ്ഞോളി പഞ്ചായത്തിൽ കരിമീൻ കൃഷി ആരംഭിച്ചു. എരഞ്ഞോളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ വടക്കുമ്പാട് ഒയാസിസ് സ്വയം സഹായ സംഘത്തിെൻറ നേതൃത്വത്തിൽ ചിറമ്മൽ പരിസരത്തെ പുഴയോരത്തോട് ചേർന്നുള്ള ഒരേക്കർ വിസ്തൃതിയുള്ള സ്ഥലത്താണ് 25,000 ഉൾനാടൻ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഹരിപ്പാട് കൈരളി ഫിഷ് ഫാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
എട്ട് മാസം കൊണ്ട് നാനൂറ് ഗ്രാം തൂക്കമുള്ള കരിമീൻ ഉൽപാദിപ്പിക്കാൻ കഴിയും. സുനിൽകുമാർ, എം. രജീഷ്, വി.കെ. രജീഷ്, കളത്തിൽ രാജീവൻ എന്നിവർ ചേർന്നുള്ള ഒയാസിസ് സ്വയം സഹായ സംഘത്തിെൻറ കൂട്ടായ പ്രവർത്തനത്തിെൻറ ഭാഗമായാണ് മത്സ്യകൃഷി നടത്തുന്നത്. പഞ്ചായത്ത് അംഗം പി. സനീഷ് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു.
മേക്കിലേരി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എം. രാഗിൽ, പി.പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കോവിഡ് കാലത്ത് മറ്റ് മേഖലകളിലെല്ലാം തൊഴിൽ കുറയുന്ന സാഹചര്യത്തിലാണ് പരമ്പരാഗത കൃഷിയായ ഉൾനാടൻ കരിമീൻ കൃഷി ചെയ്യാൻ പ്രചോദനമായതെന്ന് യുവാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.