തലശ്ശേരി: 1.40 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പൊലീസ് പിടിയിലായി. ഇല്ലിക്കുന്നിലെ വി. മുഹമ്മദ് നിഹാൽ, കൂത്തുപറമ്പ് പഴയനിരത്തിലെ മുഹമ്മദ് റിസ് വാൻ (30) എന്നിവരെയാണ് ധർമടം എസ്.ഐ ജെ. ഷജീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം നിട്ടൂർ ബാലം മേൽപാലത്തിന് സമീപത്തുനിന്നാണ് എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയത്. പാലത്തിന് മുകളിൽ കാറിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ട യുവാക്കളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഒരാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കാറിൽനിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. എം.ഡി.എം.എ ഉപയോഗിക്കുന്നതിനായുള്ള ഗ്ലാസ് ട്യൂബ്, എ.ടി.എം കാർഡുകൾ എന്നിവയും 19,000 രൂപയും കണ്ടെടുത്തു. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. എസ്.ഐ വിപിൻ, സിവിൽ പൊലീസ് ഓഫിസർ ഹരിനാഥ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.