എടക്കാട്: കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ നടാൽ റെയിൽവെ ഗേറ്റിന് സമീപത്തെ കണ്ടൽ വനത്തിൽ മൃതദേഹം കണ്ടെത്തി. സമീപത്തെ സൂര്യ റസിഡൻസി ഹോട്ടലിൽ ശുചീകരണ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിയായ ആസാം സ്വദേശി ഡിനൂഡ് നായിക്ക് (28)ന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞതായി എടക്കാട് പോലീസ് പറഞ്ഞു
മൂന്ന് ദിവസമെങ്കിലും മൃതദേഹത്തിന് പഴക്കമുണ്ടാവാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടി മണിയോടടുത്ത സമയത്താണ് മൃതദേഹം കണ്ടെത്തിയത്. അതുവഴി പോയ നാട്ടുകാരിൽ ചിലർ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധനയിലാണ് ചെളി നിറഞ്ഞ കണ്ടൽ വനത്തിൽ മരിച്ചു കിടക്കുന്നയാളെ കണ്ടത്. തുടർന്ന് എടക്കാട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ 25 ന് നായിക്ക് അവധിയെടുത്ത് പോയതായിരുന്നു. രണ്ടു ദിവസമായിട്ടും തിരിച്ചെത്താത്തതിനാൽ സ്ഥാപന ഉടമ എടക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.തീവണ്ടി തട്ടിത്തെറിച്ചുവീണതായുള്ള വലിയ പരിക്കൊന്നും മൃതദേഹത്തിൽ കാണാനുണ്ടായിരുന്നില്ലെന്ന് എടക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.