കണ്ണൂർ: പൊലീസിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്. പൊലീസ് മേധാവികളായ ബെഹ്റയുടെയും അനില്‍കാന്തിന്റെയും രീതികള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ശ്രീ നാരായണ കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ‘എസ്.എന്‍ മേറ്റ്സ്’ സംഘടിപ്പിച്ച ആര്. ശങ്കര്‍ അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനാണ് കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രി. അച്യുതമേനോന് സര്‍ക്കാറാണ് കേരളം കണ്ട ഏറ്റവും മികച്ച സര്‍ക്കാര്‍. ഇ.എം.എസ് മുതല്‍ ഉമ്മൻ ചാണ്ടി വരെയുള്ളവര്‍ മികച്ച മുഖ്യമന്ത്രിമാരായിരുന്നു.
എന്നാല്‍, പിണറായിയുടെ കാലത്ത് സ്ഥിതി അതല്ല. പിണറായിക്ക് മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വന്തം ഓഫിസിനെ പോലും നിയന്ത്രിക്കാനാവുന്നില്ല. താന്‍ രാഷ്ട്രീയം പറയുകയല്ല. ആശങ്ക പങ്കുവെക്കുന്നതാണ്. രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ലമെന്റിലും നിയമസഭകളിലും ചര്‍ച്ചകളും ചോദ്യങ്ങളും ഇല്ലാതാക്കുന്നത് ജനാധിപത്യത്തെ നിരാകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എന്‍ മേറ്റ്സ് പ്രസിഡന്റ് സി. രഘുനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. ശ്രീകുമാര്‍, എസ്.എന്‍ കോളജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ ദിലീപ് സുകുമാര്‍, പ്രേം ദേവ് കായ്യത്ത്, വി.കെ. ഖാലിദ്, എന്‍. രാമകൃഷ്ണന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.