എടക്കാട് ബസാറിൽ പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നു

ഈ ദുരിതം എത്രനാൾ സഹിക്കണം ?

എടക്കാട്: പാ​ച്ചാ​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന എ​ട​ക്കാ​ട് ബീ​ച്ച് റോ​ഡ് അ​ട​ച്ച​ത് ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ഴ്ത്തി. ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ർ​വി​സ് റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റോ​ഡ് അ​ട​ച്ച​ത്.

സ​ർ​വി​സ് റോ​ഡ് പ​ണി പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ​ക്ക് മുമ്പേ റോ​ഡ് അ​ട​ച്ച​താ​ണ് ദു​രി​ത​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

സ​ർ​വി​സ് റോ​ഡി​ന്റെ പ​ണി ധ്രു​ത​ഗ​തി​യി​ൽ ന​ട​ന്നു വ​രു​ക​യാ​ണെ​ന്നും ഒ​രാ​ഴ്ച​ക്ക​കം പ​ണി പൂ​ർ​ത്തി​യാ​ക്കി ബീ​ച്ച് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് കൊ​ടു​ക്കാ​നാ​വു​മെ​ന്നും ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

റോ​ഡ് അ​ട​ച്ച​തു കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യാ​ണ് എ​ട​ക്കാ​ട് ബ​സാ​റി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. എ​ട​ക്കാ​ട് ബ​സാ​റി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ച് വി​ട്ട​ത് ഗ​താ​ഗ​തക്കു​രു​ക്കും രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. സ​ർ​വീ​സ് റോ​ഡി​ന്റെ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്നേ പ്ര​ധാ​ന പാ​ത അ​ട​ച്ചി​ട്ട​തോ​ടെ എ​ല്ലാ വാ​ഹ​ന​ങ്ങ​ളും എ​ട​ക്കാ​ട് ബ​സാ​റി​ലെ പ​ഴ​യ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യാ​ണ് പോ​കു​ന്ന​ത്. പ്ര​ധാ​ന റോ​ഡു​ക​ൾ അ​ട​ച്ച​തോ​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് എ​ട​ക്കാ​ട് ബ​സാ​റി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് പൊ​ലീ​സ് സാ​ന്നി​ധ്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

നി​ല​വി​ലെ ബീ​ച്ച് റോ​ഡ് ഉ​ൾ​പ്പെ​ടെ അ​ട​ച്ച​ത് കാ​ര​ണം കാ​ൽ​ന​ട​യാ​ത്ര ദു​സ്സ​ഹ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് സ​ർ​വി​സ് റോ​ഡി​ന്റെ പ​ണി പൂ​ർ​ത്തി​യാ​ക്കി ബീ​ച്ച് റോ​ഡ് ഉ​ട​ൻ തു​റ​ന്നുകൊ​ടു​ത്ത് യാ​ത്ര ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നാ​ട്ടു​കാ​ര​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ബു എ​ട​ക്കാ​ട് (വി. ​അ​ബൂ​ബ​ക്ക​ർ) പ​റ​ഞ്ഞു.

Tags:    
News Summary - The closure of Edakkad Beach Road has left people in distress.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.