കി​ണ​റ്റി​ൽ വീണ വ​യോ​ധി​ക​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​ ര​ക്ഷി​ക്കുന്നു

ആടിനെ രക്ഷിക്കാനിറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി; അഗ്നിരക്ഷാസേന രക്ഷിച്ചു

എടൂർ: ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി അഗ്നിരക്ഷാസേനയെത്തി ആടിനെയും വയോധികനെയും രക്ഷിച്ചു. എടൂർ കാരാപറമ്പിലെ മന്ത്രിക്കൽ മാണിയാണ് (55) ഞായറാഴ്ച വൈകീട്ട് അഞ്ചിന് കിണറ്റിൽ കുടുങ്ങിയത്. വീടിനു സമീപത്തെ കിണറ്റിൽ മാണിയുടെ ആട് ചാടുകയായിരുന്നു.

ആട് കിണറ്റിൽ ചാടിയത് മനസ്സിലാക്കിയ മാണി സഹോദരി മേരിയെയും കൂട്ടി വെള്ളം കോരാൻ ഉപയോഗിക്കുന്ന കയർ വഴി കിണറ്റിലിറങ്ങുകയായിരുന്നു. 15 കിലോ തൂക്കമുള്ള ആടിനെ രക്ഷിച്ച് അഞ്ച് പടി കയറിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.തുടർന്ന് മേരി വിവരമറിയിച്ചതിനെ തുടർന്ന് സമീപത്തെ മരമില്ലിൽ നിന്നും ആളുകൾ ഓടിയെത്തുകയും അവർ രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തു.

എന്നാൽ ശ്വാസംമുട്ടൽ അനുഭവിക്കുകയും അഗ്നിരക്ഷാസേനയുടെ സഹായമില്ലാതെ മാണിയെ കയറ്റാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു ഇരിട്ടിയിൽ നിന്നും അഗ്നി രക്ഷാസേനയെത്തി രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന കുട്ടയിൽ മാണിയെയും ആടിനെയും കിണറ്റിൽ നിന്ന് കയറ്റുകയായിരുന്നു.

Tags:    
News Summary - The old man who went to save the goat got stuck in the well; Rescued by fire force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.