കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരിമരുന്ന് കേസ് പ്രതിക്ക് ജയിൽ ചാടാൻ സഹായിച്ച ബന്ധുവായ യുവാവ് കോടതിയിൽ കീഴടങ്ങി. കോയ്യോട് സ്വദേശി സി.കെ. റിസ്വാനാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ജനുവരി 14നാണ് മയക്കുമരുന്ന് കേസിൽ 10വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന കോയ്യോട്ടെ ഹർഷാദ്, റിസ്വാന്റെ സഹായത്തോടെ ജയിൽ ചാടിയത്. റിസ് വാനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റിസ്വാൻ കോടതിയിൽ ഹാജരായത്.
14ന് രാവിലെ ജയിലിലേക്കുള്ള പത്രങ്ങൾ എടുക്കാൻ ജയിൽ കോമ്പൗണ്ടിലെ ഗാന്ധി പ്രതിമക്ക് സമീപത്തെത്തിയ ഹർഷാദ് പുറത്ത് ബൈക്കുമായി കാത്തുനിൽക്കുകയായിരുന്ന റിസ് വാന്റെ കൂടെ രക്ഷപ്പെടുകയായിരുന്നു. ബംഗളൂരുവിൽ നിന്ന് വാടകക്കെടുത്ത് ബൈക്കിലാണ് റിസ് വാൻ ഹർഷാദിനെ രക്ഷിക്കാൻ എത്തിയത്. ഇവർ രക്ഷപ്പെട്ട ബൈക്ക് കണ്ണൂർ ടൗൺ പൊലീസ് ബംഗളൂരുവിൽ കണ്ടെത്തിയിരുന്നു. ഹർഷാദിനെ പിടികൂടാനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് കൂട്ടാളിയായ റിസ് വാൻ കോടതിയിൽ കീഴടങ്ങിയത്. റിസ് വാനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. റിസ് വാനെതിരെ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.