ചക്കരക്കല്ല്: മുണ്ടേരി മായിൻ മുക്കിൽ റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ കാരണം വാഹന യാത്രക്കാർ ദുരിതം പേറുകയാണ്. മയ്യിൽ കാഞ്ഞിരോട് റോഡ് വഴിയും ചേലേരിമുക്ക് കുടുക്കി മട്ട വഴിയും വിമാനത്താവളത്തിലേക്കും മറ്റും പോകുന്ന നിരവധി വഹനങ്ങൾ കടന്നു പോകുന്നതും നാല് റോഡുകൾ സംഗമിക്കുന്നതുമാണ് മായിൻ മുക്ക് ജങ്ഷൻ ഇവിടെയാണ് കുഴികൾ നിറഞ്ഞ് യാത്ര ദുരിതമാവുന്നത്. ചെറിയ കുഴികൾ രൂപപ്പെട്ടപ്പോൾ അശാസ്ത്രിയമായി അടക്കുകയും ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെടുകയും വീണ്ടും നാട്ടുകാരുടെ പരാതി ഉയരുമ്പോൾ വീണ്ടും അതേ രീതിയിൽ തന്നെ അടക്കുകയും ചെയ്യും. രണ്ട് ദിവസം കഴിയുമ്പോൾ പഴയപടി അതിലും വലിയ ഗർത്തങ്ങൾ രൂപപ്പെടുകയുമാണ് പതിവ്. നിരവധി തവണ നാട്ടുകാർ ഇടപെട്ടും ഇവിടെ കുഴികൾ അടക്കാറുണ്ട്.
ഭാരം കയറ്റി പോകുന്ന നിരവധി വാഹനങ്ങളും ചെറു വാഹങ്ങളും സ്കൂൾ വാഹനങ്ങളും അടക്കം മായിൻമുക്കിലെ വളവോടു കൂടിയ ജങ്ഷൻ കടന്നുകിട്ടാൻ ഏറെ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾ ഇവിടെ വേഗം കുറച്ച് പോകുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാണ്. ഇത്രയും തിരക്കേറിയ സ്ഥലത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന പ്രവൃത്തി നടത്താതെ ശാസ്ത്രീയമായ രീതിയിൽ കോൺക്രീറ്റ് ചെയ്ത് ജനങ്ങൾ അനുഭവിക്കുന്ന യാത്രാക്ലേശം അധികൃതർ ഇടപെട്ട് എത്രയുംപ്പെട്ടന്ന് പരിഹരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.