ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പില്‍ കശുമാവിൻ തോട്ടത്തിൽ കണ്ടെത്തിയ അസ്ഥികൂടം ശ്രീകണ്ഠപുരം പൊലീസ് ഡി.എന്‍.എ പരിശോധനക്കയക്കും. കോടതി അനുമതിയോടെ കുഞ്ഞുമോെൻറ ബന്ധുക്കളില്‍നിന്ന് സാമ്പ്ള്‍ ശേഖരിച്ചാണ് പരിശോധനക്കയക്കുക.സാമ്യമുണ്ടെന്നുപറഞ്ഞ് കുഞ്ഞുമോെൻറ ബന്ധുക്കള്‍ അസ്ഥികൂടം ഏറ്റുവാങ്ങി സംസ്കരിച്ചു.
പയ്യാവൂര്‍ റോഡില്‍ നെടുങ്ങോത്തിനും ചുണ്ടപ്പറമ്പിനുമിടയില് കശുവണ്ടിത്തോട്ടത്തിലാണ് വ്യാഴാഴ്ച വൈകീട്ട് അസ്ഥികൂടം കണ്ടെത്തിയത്.ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ അസ്ഥികൂടത്തിനടുത്തുനിന്ന് ലുങ്കി, ടീഷര്‍ട്ട്, കണ്ണട, ഒരു ജോടി നീല ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം എട്ട് മുതല്‍ കാണാതായ നെടുങ്ങോത്തെ കൊച്ചുവീട്ടില്‍ കുഞ്ഞുമോെൻറ (ഉണ്ണി-65) അസ്ഥികൂടമാണിതെന്ന നിഗമനത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. ഇക്കാര്യം ധരിപ്പിച്ചതോടെ ബന്ധുക്കളുടെ മൊഴിയെടുത്ത പൊലീസിനും ചില സൂചനകൾ ലഭിച്ചു. ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയതാണ് കുഞ്ഞുമോന്.
പിന്നീട് ഇയാളെ ആരും കണ്ടില്ല. ഭാര്യ നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിനടുത്ത് കണ്ടെത്തിയ ലുങ്കിയുള്പ്പെടെയുള്ള വസ്തുക്കളാണ് കുഞ്ഞുമോനാണെന്ന നിഗമനത്തിലെത്തിച്ചത്. ലുങ്കിയില്‍ തൂങ്ങിയതിനുശേഷം പിന്നീട് മൃതദേഹം ദ്രവിച്ച് നീലത്തുവീണുവെന്നാണ് കരുതുന്നത്.
പരിയാരം മെഡി. കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷമാണ് അസ്ഥികൂടം കുഞ്ഞുമോെൻറ ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചത്.എന്നാല്‍, കുഞ്ഞുമോനാണെന്ന് പൂര്‍ണമായി തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടുപോകാൻ പൊലീസ് തീരുമാനിച്ചത്. പ്രിന്‍സിപ്പൽ എസ്.ഐ സുബീഷ്മോന്‍, എസ്.ഐ എ.വി.ചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.