പാനൂർ: താഴെചമ്പാട് ഇരുനില കെട്ടിടം തകർന്നു. പരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പീടികയുള്ള പറമ്പത്ത് രാഗിൽ, അമയൂദ് എന്നീ വിദ്യാർഥികളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
താഴെചമ്പാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻവശത്തുള്ള പഴകിയ മൂന്ന്നില കെട്ടിടമാണ് ചൊവ്വാഴ്ച ഉച്ചയോടെ മേൽക്കൂരയും മുകൾനിലയുടെ ഭാഗവും ഉൾപ്പെടെ തകർന്നത്. നിരവധി വർഷമായി തർക്കത്തിൽ പെട്ട കെട്ടിടമാണിതെന്ന് നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.