ഇരിട്ടി :ഇരിട്ടി തളിപ്പറമ്പ് റോഡിൽ തന്തോട് ജങ്ഷനിൽ മാലിന്യ കൂമ്പാരത്തിനു തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തന്തോട് ജങ്ഷനിലെ ബസ് വെയിറ്റിങ് ഷെൽട്ടറിനു സമീപമാണ് മാലിന്യ കൂമ്പാരത്തിന് തീ പിടിത്തം ഉണ്ടായത്.
പായം പഞ്ചായത്തിൽ ശുചീകരണ പ്രവൃത്തികളുടെ ഭാഗമായി പലയിടങ്ങളിലും മാലിന്യങ്ങൾ കത്തിച്ചിരുന്നു. സംഭവസ്ഥലത്തും മാലിന്യങ്ങൾ കത്തിച്ച് കെടുത്തിയശേഷം ശുചീകരണ പ്രവർത്തർ പോയിരുന്നു. എന്നാൽ, അണയാതെ കിടന്ന കനലുകൾ കാറ്റടിച്ചപ്പോൾ വലിയ രീതിയിൽ ആളിപ്പടരുകയായിരുന്നു.
നാട്ടുകാർ വിവരം നൽകിയതനുസരിച്ച് ഇരിട്ടി നിലയത്തിൽ നിന്നും ഫയർഫോഴ്സും സിവിൽ ഡിഫെൻസ് സേനയും അതിവേഗം സ്ഥലത്തെത്തി വെള്ളം ചീറ്റി തീ നിയന്ത്രണ വിധേയമാക്കി. ലീഡിങ് ഫയർ ഓഫിസർ ബെന്നി ദേവസ്യയുടെ നേതൃത്വത്തിലാണ് തീ അണയ്ക്കൽ പ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.