പാപ്പിനിശ്ശേരി: പുതിയതെരുവഴി കടന്നുപോകുന്ന വാഹനങ്ങളെ നിയന്ത്രിക്കുന്നതിൽ പൊലീസും ഹോംഗാർഡുകളും പാടുപെടുന്നു. വാഹനങ്ങൾ മത്സരിച്ച് മറ്റു വാഹനങ്ങളെ മറികടക്കുന്നതാണ് വാഹനക്കുരുക്കിനു പ്രധാന കാരണം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിന്റെ നിർദേശം വാഹനങ്ങളിലെ ഡ്രൈവർമാർ അനുസരിക്കാറില്ല. കാട്ടാമ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും തളിപ്പറമ്പ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും കൂടിചേരുന്ന കവലയാണ് പുതിയതെരു പട്ടണം. രാവിലെ മുതൽ രാത്രിവരെയുണ്ടാകുന്ന കുരുക്കിൽ നൂറു കണക്കിന് യാത്രക്കാരാണ് പ്രയാസപ്പെടുന്നത്.
പുതിയതെരുവിൽ സിഗ്നൽ സംവിധാനം ആവശ്യം അധികൃതർ പരിഗണിച്ചിട്ടില്ല. കളരിവാതിക്കൽ റോഡ് നവീകരിച്ച് വാഹനങ്ങൾ അതുവഴി കടത്തിവിട്ടാൽ പുതിയ തെരുവിലെ കുരുക്കഴിക്കാമെന്ന കെ.വി. സുമേഷ് എം.എൽ.എയുടെ നിർദേശത്തിനും അംഗീകാരമായിട്ടില്ല. ഓണക്കാലത്ത് ഗതാഗത നിയന്ത്രണത്തിന് കൂടുതൽ പൊലീസിനെ നിയമിക്കണമെന്നാണ് ആവശ്യം. വാഹനക്കുരുക്കിൽ ഏറെ പ്രയാസത്തിലാവുന്നത് കാൽനട യാത്രക്കാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.