കേളകം: കടുവ-കാട്ടാനഭീഷണിയുള്ള ആറളം ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമസേന സുരക്ഷയൊരുക്കും.
കാട്ടാനകളുടേയും കടുവയുടേയും കടുത്ത ഭീഷണിനേരിടുന്ന ആറളം ഫാമിൽ ദൈനംദിന പ്രവൃത്തികൾ മുടങ്ങാതിരിക്കാൻ ഫാമിലെ തൊഴിലാളികൾക്ക് വനം ദ്രുതകർമസേന സംരക്ഷണമൊരുക്കുമെന്ന് ഫാം എം.ഡി ഡി.ആർ. മേഖശ്രീ പറഞ്ഞു. ഫാം എം.ഡി ഡി.എഫ്.ഒയും കൊട്ടിയൂർ റേഞ്ചറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
തൊഴിലാളികളെ ചെറിയ കൂട്ടങ്ങളാക്കി വിവിധ ബ്ലോക്കുകളിലേക്ക് വിടുന്നതിന് പകരം എല്ലാവരും ഒരു മേഖലയിൽ തൊഴിലെടുക്കുന്നരീതിയിൽ കാര്യങ്ങൾ നടപ്പിലാക്കും. ഇവർക്കൊപ്പം വനം ദ്രുതകർമസേന അംഗങ്ങളും സുരക്ഷയൊരുക്കും.
കശുമാവുകൾ പൂത്തുതുടങ്ങിയ സാഹചര്യത്തിൽ ഫാമിലെ കാട് വെട്ടിത്തെളിയിക്കുന്നതിനും കശുവണ്ടി ശേഖരിക്കുന്നതിനും വനംവകുപ്പിന്റെ സുരക്ഷയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.