കണ്ണൂർ: ഉത്തര മലബാറിെൻറ വിദ്യാഭ്യാസ മേഖലയിലെ പ്രകാശഗോപുരമായി നിൽക്കുന്ന കണ്ണൂർ സർവകലാശാല രജതജൂബിലി നിറവിൽ. കണ്ണൂർ, കാസർകോട് ജില്ലകളുടെയും വയനാട്, മാനന്തവാടി താലൂക്കിെൻറയും വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടാണ് സർവകലാശാല പിറവിയെടുത്തത്. ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ദേശീയ –അന്തർദേശീയ ഗവേഷണ പ്ലാറ്റ്ഫോമുകൾ, സുസ്ഥിര വികസനത്തിന് നൈപുണ്യം നേടാൻ ഗ്രാമീണ സമൂഹത്തെ പ്രാപ്തരാക്കൽ എന്നിവ ദൗത്യമായി പ്രഖ്യാപിച്ചാണ് 1996ൽ സർവകലാശാല പ്രവർത്തനം തുടങ്ങുന്നത്. ചുരുങ്ങിയ കാലത്തിൽ നിരവധി നേട്ടങ്ങൾ സർവകലാശാലക്ക് കൈയടക്കാനായി. ഭരണസംവിധാനം പൂർണമായും ഡിജിറ്റൽവത്കരിച്ചു. സാമ്പ്രദായിക
കോഴ്സുകൾക്ക് പുറമേ കമ്പ്യൂട്ടേഷനൽ ബയോളജി, പ്ലാൻറ് സയൻസ്, നാനോ സയൻസ്, ഗവേണൻസ് ആൻഡ് പൊളിറ്റിക്സ് തുടങ്ങിയ പുതുതലമുറ കോഴ്സുകളും കഴിഞ്ഞ വർഷം ആരംഭിച്ചു. ശാസ്ത്ര ഗവേഷണ മേഖലയിൽ വൻ മുന്നേറ്റമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്.
മൾട്ടി കാമ്പസ് സംവിധാനത്തിലൂന്നിയുള്ള വികേന്ദ്രീകൃത പഠനസംവിധാനമാണ് പ്രധാന സവിശേഷത. താവക്കര, മാങ്ങാട്ടുപറമ്പ്, ധർമശാല, പയ്യന്നൂർ, പാലയാട്, കാസർകോട്, നീലേശ്വരം, മഞ്ചേശ്വരം, മാനന്തവാടി എന്നീ ഒമ്പത് കാമ്പസുകളും 28 പഠനവകുപ്പുകളും പ്രവർത്തിക്കുന്നുണ്ട്. 105 കോളജുകൾ അഫിലിയേറ്റ് ചെയ്ത സർവകലാശാലയിൽ 70,790 വിദ്യാർഥികളുമുണ്ട്. നാക് ബി ഗ്രേഡ് അംഗീകാരമുള്ള സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിൽ ഉയർന്ന ഗ്രേഡ് കൈവരിക്കാനുള്ള ദൗത്യം തുടരുകയാണ്. അർബുദ മരുന്ന് നിർമിക്കാനുള്ള യു.എസ് പേറ്റൻറ് സർവകലാശാലയുടെ ബയോടെക്നോളജി ആൻഡ് മൈക്രോ ബയോളജി വകുപ്പിലെ അധ്യാപക ഗവേഷക സംഘം നേടിയിട്ടുണ്ട്.
വിപുലമായ സൗകര്യങ്ങളോടെ സ്റ്റുഡൻറ് അമിനിറ്റി സെൻററും ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിലും ബിസിനസ് ഇൻക്യുബേഷൻ സെൻററും പുതിയ കാലത്തെ പ്രതീക്ഷകളാണ്.
വിവാദങ്ങളും പരിമിതികളും കൈമുതൽ
കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും വിവാദങ്ങൾ സർവകലാശാലയെ വിട്ടൊഴിയുന്നില്ല. വർഗീയ പാഠഭാഗങ്ങൾ പി.ജി സിലബസിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. സർവകലാശാലക്ക് കീഴിൽ വിദൂരവിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള അനുമതി പോലും നഷ്ടപ്പെട്ടിരിക്കുകയാണ്. നാക്, എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ സർവകലാശാലയേക്കാൾ നിലവാരം പുലർത്തുന്ന നിരവധി കോളജുകളുമുണ്ട്. രജിസ്ട്രാർ, ഫിനാൻസ് ഓഫിസർ എന്നീ തസ്തികകളിൽ ഇപ്പോഴും താൽക്കാലികക്കാരാണ്. നിർണായക കാര്യങ്ങളിൽ വൈസ് ചാൻസലറെ സഹായിക്കേണ്ട പ്രധാനപ്പെട്ട ഉദ്യോഗസ്ഥരാണ് ഇവർ. പഠനവകുപ്പുകളിലെ ഫീസ് നിരക്ക് മറ്റു സർവകലാശാലകളേക്കാൾ കൂടുതലാണെന്നതും വിദ്യാർഥികൾ മുഖംതിരിഞ്ഞു നിൽക്കാൻ കാരണമാകുന്നു. അടിസ്ഥാന സൗകര്യം പോലും നടപ്പാക്കാതെയാണ് പകൽക്കൊള്ള നടക്കുന്നത്. നൂറ്റമ്പതോളം സ്ഥിരം അധ്യാപകരുടെ ഒഴിവും ഇവിടെയുണ്ട്. കേന്ദ്ര സർക്കാറിെൻറ ദേശീയ
റാങ്കിങ്ങിൽ 200ൽ ഒന്നായിപോലും ഇടംപിടിക്കാൻ സർവകലാശാലക്ക് കഴിയാതെ വന്നതും അവസാനിക്കാത്ത വിവാദങ്ങളാണ്. 27ാം റാങ്കിൽ കേരള സർവകലാശാലയും 31ൽ എം.ജി സർവകലാശാലയും 60ാം റാങ്കിൽ കോഴിക്കോട് സർവകലാശാലയും 44ൽ കുസാറ്റും ഇടം നേടിയപ്പോഴാണ് കണ്ണൂർ സർവകലാശാല എങ്ങുമെത്താതെ നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.