പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശുചിമുറികള്‍ സാമൂഹികവിരുദ്ധര്‍ രണ്ടാം തവണയും തകര്‍ത്തു.
ഏഴാം നിലയിലെ ആശുപത്രി വാര്‍ഡുകളില്‍ പുതുതായി പണിത ശുചിമുറികളിലെ ക്ലോസെറ്റും ഫൈബര്‍ സീറ്റും ഇളക്കി നശിപ്പിച്ച നിലയിലാണ്. ഇതിലേക്ക് മദ്യക്കുപ്പി വലിച്ചെറിഞ്ഞിട്ടുമുണ്ട്. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നേരത്തെയും ശുചിമുറി നശിപ്പിക്കപ്പെട്ടിരുന്നു. അനധികൃത മദ്യവില്പന നടത്തുന്നത് ശുചിമുറി കേന്ദ്രീകരിച്ചാണെന്ന പരാതിയുണ്ട്. കിഫ്ബി ഫണ്ടുപയോഗിച്ച് ആശുപത്രിയിലെ വിവിധ വാര്‍ഡുകളില്‍ നവീകരണ പ്രവൃത്തി നടക്കുകയാണ്. ഇതിന്റെ ഭാഗമായി വിവിധ നിലകളിലുള്ള പൊതുശുചിമുറിയും വാര്‍ഡുകളിലെ ശുചിമുറിയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത ഏഴ്, മൂന്നു നിലകളിലെ ശുചിമുറിയിലാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം നടന്നത്.
വാര്‍ഡുകളിലും ഇടനാഴികളിലും സുരക്ഷ ജീവനക്കാരും സി.സി.ടി.വി കാമറകളും ഇല്ലാത്തതാണ് അക്രമം നടക്കാൻ കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.